ബുക്കിങ് 2000 പിന്നിട്ടതിനുപിന്നാലെ ഗ്ലോസ്റ്റർ എസ് യു വിക്ക് വില വർധിപ്പിച്ച് എം.ജി. ബേസ് വേരിയൻറിന് ഒരു ലക്ഷം രൂപയാണ് കൂട്ടിയത്. ഓഫ്റോഡർകൂടിയായ പ്രീമിയം എസ് യു വിയാണ് ഗ്ലോസ്റ്റർ. ഒക്ടോബറിൽ 28.98 ലക്ഷത്തിെൻറ പ്രാരംഭ വിലയ്ക്കാണ് വാഹനം പുറത്തിറക്കിയത്. നിലവിലിത് 29.98 ലക്ഷമായി വർധിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഉയർന്ന വേരിയൻറായ സാവി 6 സ്റ്റാർ ഫോർവീലിെൻറ വിലയും 20,000 രൂപ ഉയർത്തി. ഇൗ വേരിയൻറിന് ഇപ്പോൾ 35.58 ലക്ഷം രൂപ വിലവരും.
ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡോവർ പോലുള്ള ജനപ്രിയ എസ്‌യുവികൾക്കെതിരെ വളരെ ആക്രമണാത്മകമായ വിലയിലാണ് എം ജി ഗ്ലോസ്റ്ററിനെ വിപണിയിലെത്തിച്ചത്. നിലവിൽ ഒരു ലക്ഷം രൂപ വർധിച്ചാലും എതിരാളികളേക്കാൾ കുറവായതിനാൽ നേരിയ മുൻതൂക്കം ഗ്ലോസ്റ്ററിനുണ്ട്. പുറത്തിറങ്ങി മൂന്ന് ആഴ്ചക്കുള്ളിൽ ഗ്ലോസ്റ്ററിന് രണ്ടായിരത്തിലധികം ബുക്കിങുകളാണ് ലഭിച്ചത്. നിലവിലെ ഉത്സവ സീസണിൽ വിൽപ്പന കണക്ക് മെച്ചപ്പെടുമെന്നാണ് എം.ജി പ്രതീക്ഷിക്കുന്നത്.
എഞ്ചിൻ
രണ്ട് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഗ്ലോസ്റ്റർ ലഭ്യമാവുക. ആദ്യത്തേതിൽ ഒറ്റ ടർബോചാർജറാകും ഉണ്ടാവുക. 163 എച്ച്പി കരുത്തും 375 എൻഎം ടോർകും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനാണിത്. രണ്ടാമത്തേത് 218 എച്ച്പിയും 480 എൻഎം ടോർകും പുറപ്പെടുവിക്കുന്ന ഇരട്ട ടർബോ യൂണിറ്റാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് സ്റ്റാൻഡേർഡാണ്. ഉയർന്ന മോഡലിൽ തിരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകൾക്കൊപ്പം ഷിഫ്റ്റ്-ഓൺ-ഫ്ലൈ ഫോർ വീൽ ഡ്രൈവ് ഉൾപ്പെടുത്തിയിട്ടുണ്ട്. കരുത്ത് കുറഞ്ഞ മോഡലിൽ ഫോർവീൽ ഡ്രൈവ് ഉണ്ടാകില്ല.
വേരിയൻറുകൾ
കമ്പനി വെബ്‌സൈറ്റ് അനുസരിച്ച് സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, സാവി എന്നീ നാല് ട്രിം ലെവലുകളിൽ ഗ്ലോസ്റ്റർ ലഭ്യമാകും. സാവി, സ്മാർട്ട് വേരിയൻറുകളിൽ 6 സീറ്റുകളുള്ള കോൺഫിഗറേഷൻ മാത്രമേ ലഭ്യമാകൂ. ഇതിൽ മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകളായിരിക്കും. സൂപ്പർ 7 സീറ്റ് ലേഒൗട്ടജലാകും വരിക. ഷാർപ്പിൽ ആറ്, ഏഴ് സീറ്റുകൾ ആവശ്യാനുസരണം തെരഞ്ഞെടുക്കാനാവും. സുരക്ഷാ കിറ്റിൽ ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഇഎസ്പി, ട്രാക്ഷൻ കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻറ് കൺട്രോൾ എന്നിവ ഉൾപ്പെടും.
സൗകര്യങ്ങൾ
ചൈനീസ് കമ്പനികളുടെ പ്രത്യേകതയായ എക്യുപ്മെൻറുകളിലെ ധാരാളിത്തം ഗ്ലോസ്റ്ററിലും ഉണ്ടാകും. ഏറ്റവും ഉയർന്ന സാവി ട്രിമിൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഐ-സ്മാർട്ട് കാർ ടെക്, പനോരമിക് സൺറൂഫ്, പേവർഡ് ആൻറ് ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, വെൻറിലേഷൻ, മെമ്മറി, മസാജ് ഫംഗ്ഷൻ എന്നിവയുണ്ടാകും. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റവുമായാണ് വാഹനം വരിക. 3-സോൺ ക്ലൈമറ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ, പേവർഡ് ടെയിൽഗേറ്റ്, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
സെമി ഓട്ടോണമസ് വാഹനം
സെമി ഓട്ടോണമസ് ഡ്രൈവർ സഹായ സംവിധാനങ്ങളും ഗ്ലോസ്റ്ററിലുണ്ട്. ഫോർഡ് എൻഡോവർ പോലുള്ള എതിരാളികളിൽ ഹാൻഡ് ഫ്രീ പാർകിങ് അവതരിപ്പിക്കുമ്പോൾ, ലൈൻ അസിസ്റ്റ്, എമർജൻസി ബ്രേക്കിംഗ്, കൂട്ടിയിടി മുന്നറിയിപ്പ് സംവിധാനം, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ തുടങ്ങി ഇൗ വിഭാഗത്തിലെ പുതിയ കൂട്ടിച്ചേർക്കലുകളും വാഹനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.