ഹെക്ടർ എസ്​.യു.വിക്ക്​ വമ്പൻ വിലക്കുറവ്​; 1.37 ലക്ഷം വരെ കുറച്ച്​ എം.ജി മോട്ടോർസ്​

ഹെക്ടർ എസ്​.യു.വിക്ക്​ വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച്​ എം.ജി മോട്ടോർസ്​. ഹെക്ടർ, ഹെക്ടർ പ്ലസ്​ മോഡലുകൾക്ക്​ വിലക്കുറവുണ്ട്​. രണ്ട് എസ്‌യുവികളുടെയും ഡീസൽ പതിപ്പുകൾക്കാണ് കാര്യമായി വില കുറച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഉത്സവ സീസണിൽ കാര്യമായ വിൽപ്പന പിടിക്കാനാണ് കമ്പനി പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്.

മഹീന്ദ്ര XUV700, സ്കോർപിയോ N തുടങ്ങിയ സെഗ്‌മെന്റ് എതിരാളികൾ ഇപ്പോൾ പ്രതിമാസം ശരാശരി 6,000 യൂണിറ്റിന് മുകളിൽ വിൽക്കുന്നുണ്ടെങ്കിലും ഹെക്‌ടർ എസ്‌യുവികൾക്ക് പ്രതിമാസം 2,000 യൂണിറ്റുകൾ മാത്രമേ വിൽക്കാനാവുന്നുള്ളൂ. ഇതിനെ ചെറുക്കാൻ പുതിയ നീക്കം എന്തായാലും സഹായകരമാവുമെന്നാണ് വിലയിരുത്തൽ.

ഹെക്ടറിന്റെ നിലവിലെ എക്സ്ഷോറൂം വില 14.73 ലക്ഷം മുതല്‍ 21.51 ലക്ഷം വരെയാണ്. നേരത്തെ ഇത് 15 ലക്ഷം രൂപ മുതൽ 22.72 ലക്ഷം രൂപ വരെയായിരുന്നു. വിവിധ വകഭേദങ്ങളിലായി 27000 രൂപ മുതൽ 1.29 ലക്ഷം രൂപ വരെയാണ് വില കുറച്ചത്. പെട്രോൾ പതിപ്പിന്റെ വില 27000 മുതൽ 66000 രൂപ വരെ കുറഞ്ഞപ്പോൾ ഡീസൽ പതിപ്പിന്റെ വില 86000 രൂപ മുതൽ 1.29 ലക്ഷം രൂപ വരെ കുറഞ്ഞു. 1.5 ലീറ്റർ പെട്രോൾ, 2 ലീറ്റർ ‍ഡീസൽ എൻജിനുകളാണ് ഹെക്ടറിൽ.

ഹെക്ടർ പ്ലസ് എസ്‌യുവിക്ക് ഇപ്പോൾ 17.50 ലക്ഷം മുതൽ 22.43 ലക്ഷം രൂപ വരെയുള്ള എക്‌സ്ഷോറൂം വിലയിൽ സ്വന്തമാക്കാനാവും. സ്മാർട്ട്, ഷാർപ്പ് പ്രോ, സ്മാർട്ട് പ്രോ, സാവി പ്രോ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് എസ്‌യുവി വാങ്ങാനാവുന്നത്. മറുവശത്ത് സ്‌റ്റൈൽ, ഷൈൻ, സ്‌മാർട്ട്, സ്‌മാർട്ട് എക്‌സ്, സ്‌മാർട്ട് പ്രോ, ഷാർപ്പ് പ്രോ, സാവി പ്രോ എന്നിങ്ങനെ ഏഴ് വേരിയന്റുകളിലാണ് 5 സീറ്റർ മിഡ്-സൈസ് എസ്‌യുവിയായ എംജി ഹെക്‌ടർ വരുന്നത്.


ഹെക്ടറിന്റെ ഏഴു സീറ്റ് വകഭേദമായ പ്ലസിന്റെ എക്സ്ഷോറൂം വില 50000 രൂപ മുതൽ 1.37 രൂപ വരെയാണ് കുറഞ്ഞിരിക്കുന്നത്. 17.50 ലക്ഷം രൂപ മുതൽ 23.43 ലക്ഷം രൂപ വരെയാണ് നിലവിലെ വില. നേരത്തെ ഇത് 18 ലക്ഷം രൂപ മുതൽ 23.43 ലക്ഷം രൂപ വരെയായിരുന്നു. പെട്രോൾ എൻജിൻ മോഡലിന്റെ വില 50000 രൂപ മുതൽ 81000 രൂപ വരെ കുറഞ്ഞപ്പോൾ ഡീസൽ മോഡലിന്റെ വില 1.04 ലക്ഷം രൂപ മുതൽ 1.37 ലക്ഷം രൂപ വരെ കുറഞ്ഞു.1.5 ലീറ്റർ പെട്രോൾ, 2 ലീറ്റർ ‍ഡീസൽ എൻജിനുകളാണ് ഹെക്ടറിൽ.


രണ്ട് എസ്‌യുവികളും പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ സ്വന്തമാക്കാനാവും. 1.5 ലിറ്റർ പെട്രോൾ 141 bhp പവറിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഗിയർബോക്‌സ് ഓപ്ഷനിലും വാങ്ങാം. ഹെക്‌ടർ, ഹെക്‌ടർ പ്ലസിലെ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ 170 bhp കരുത്തിൽ പരമാവധി 350 Nm ടോർക്​ വരെയാണ് നൽകുന്നത്. 6 സ്പീഡ് മാനുവലിൽ മാത്രമാണ് ഇവ വിപണിയിൽ എത്തുന്നത്. ഓട്ടോമാറ്റിക് ഡീസൽ ലഭ്യമല്ലാത്തത് എതിരാളികൾക്ക് മേൽകൈ നൽകുന്ന കാര്യമാണ്. ഇന്ത്യൻ വിപണിയിൽ ടാറ്റ ഹാരിയർ, ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV700 5-സീറ്റർ മോഡലുകളുമായാണ് എംജി ഹെക്‌ടറിന്റെ മത്സരം.

Tags:    
News Summary - MG Hector and Hector Plus Prices Slashed By Up To Rs 1.37 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.