ഡ്യൂവൽ ഡിലൈറ്റ്​; ഇരട്ട നിറത്തിലുള്ള ഹെക്​ടറുകൾ വിപണിയിൽ

ഹെക്​ടറിന്​ കൂടുതൽ സ്​പോർട്ടിനെസ്സ്​ നൽകി എം.ജി. ഡ്യൂവൽ ഡിലൈറ്റ്​ എന്ന പേരിൽ ഇരട്ട നിറങ്ങളിൽ ഹെക്​ടർ അവതരിപ്പിച്ചിരിക്കുകയാണ്​ കമ്പനി. സാധാരണ വാഹനങ്ങളേക്കാൾ 20,000 രൂപ കൂടുതൽ നൽകിയാൽ ഡ്യൂവൽ ടോൺ ഹെക്​ടർ വീട്ടിലെത്തിക്കാം.


ഗ്ലേസ് റെഡ്, കാൻഡി വൈറ്റ് എന്നിങ്ങനെ രണ്ട്​ കളർ ഓപ്ഷനുകളിലാണ്​ ഡ്യൂവൽ ഡിലൈറ്റ്​ വാഹനങ്ങൾ വരുന്നത്​. വാഹനത്തി​െൻറ ടോപ്പിൽ കറുത്ത നിറം നൽകിയാണ്​ ഡ്യൂവൽ ടോൺ ഫിനിഷിലെത്തിക്കുന്നത്​.​ ഇതോ​ൊപ്പം സൈഡ്​ മിററുകൾക്കും എ.ബി.സി പില്ലറുകൾക്കും കറുപ്പ്​ നിറം നൽകും.


ഏറ്റവും ഉയർന്ന ഷാർപ്പ് വേരിയൻറിൽ മാത്രമേ ഡ്യുവൽ-ടോൺ പെയിൻറ്​ എം.ജി വാഗ്ദാനം ചെയ്യുന്നുള്ളൂ. ഹൈബ്രിഡ്​, ഡീസൽ, പെട്രോൾ ഡി.സി.ടി എന്നിങ്ങനെ മൂന്ന്​ ടോപ്​ എൻഡ്​ ഷാർപ്പ്​ വേരിയൻറുകളിൽ ഇരട്ടനിറ വാഹനങ്ങൾ ലഭിക്കും. ഡ്യുവൽ ടോൺ ശ്രേണിയുടെ വില 16.84 ലക്ഷം രൂപയിൽ (എക്സ്-ഷോറൂം) ആരംഭിക്കും. ഡീസൽ ഷാർപ്​ ഡ്യൂവൽ ടോണിന്​ 18.9ലക്ഷമാണ്​ വില. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.