ന്യൂഡൽഹി: പേരു പോലെ എതിരാളികൾക്ക് ഭീഷണിയുയർത്തി എം.ജിയുടെ ഹെക്ടർ പ്ലസ് വിപണിയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു. ജൂലൈ മധ്യത്തോടെ പുതിയ മോഡൽ ലോഞ്ച് ചെയ്യുമെന്നാണ് നിർമാതാക്കളായ എം.ജി. മോട്ടോഴ്സ് നൽകുന്ന വിവരം.കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പുതിയ മോഡൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഹെക്ടറിെൻറ എസ്.യു.വി. പ്ലാറ്റ്ഫോമിൽ തന്നെയാണ് ഹെക്ടർ പ്ലസും വികസിപ്പിച്ചിട്ടുള്ളത്. മൂന്നു വേരിയൻറിൽ ഹെക്ടർ പ്ലസ് സ്വന്തമാക്കാം. 2020െൻറ തുടക്കത്തിൽ ഡൽഹി എക്സ്പോയിൽ എം.ജി. മോട്ടോഴ്സ് ഹെക്ടർ പ്ലസിെൻറ വരവറിയിച്ചിരുന്നെങ്കിലും ലോക്ഡൗണിനെ തുടർന്ന് പിന്നാക്കം പോകുകയായിരുന്നു. ഗുജറാത്തിലെ ഹാലോൽ പ്ലാൻറിലാണ് ഹെക്ടറിെൻറ നിർമാണം പുരോഗമിക്കുന്നത്. ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ, മഹീന്ദ്രയുടെ മറാസോ, മാരുതിയുടെ സുസൂക്കി എക്സ്.എൽ6 എന്നിവയോടാണ് ഹെക്ടർ പ്ലസിെൻറ മത്സരം.
എൻജിനിൽ കാര്യമായ മാറ്റം വരുത്തിയിട്ടില്ലെങ്കിലും എക്സ്റ്റീരിയർ ഡിസൈനിൽ കുറേക്കൂടി ഭംഗി വരുത്താൻ ശ്രമിച്ചിട്ടുണ്ട്. ഫ്രണ്ട് ഗ്രില്ലും പുതിയ മോഡൽ ഹെഡ്ലാംപുമാണ് ഇതിൽ എടുത്തു പറയാവുന്ന മാറ്റം. മുമ്പിലും പിറകിലുമായുള്ള റിയർ ബംബറും റിയർ ടെയ്ൽ ലൈറ്റ് ഡിസൈനും വാഹനപ്രേമികളുടെ മനം കവരുന്നതാണ്. ഹെക്ടറിനെക്കാൾ ഒരു ലക്ഷം രൂപ കൂടുതലാണ് പ്ലസിന്. ബേസ് മോഡലിന് 12.74 ലക്ഷം വരും. ടോപ് വേരിയൻറിന് 17.73 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.