മിനി അർബനോട്ട്​, എം.പി.വി സങ്കൽപ്പങ്ങളുടെ പൂർണത

പെർഫോമൻസ്​ ഹാച്ച്​ബാക്കുകൾ ഇറക്കി വിപണിയിൽ താരമായ കമ്പനിയാണ്​ മിനി. നിലവിൽ ബി.എം.ഡബ്ലൂവി​െൻറ ഉടമസ്​ഥതയിൽ ആണെങ്കിലും തങ്ങളുടെ വ്യക്​തിത്വത്തിൽ വെള്ളം ചേർക്കാൻ മിനി തയ്യാറായിട്ടില്ല. ഭാവിയിലേക്കുള്ള എം.പി.വിയുടെ പ്രോ​േട്ടാടൈപ്പ്​ ആണ്​ അവസാനമായി മിനി പുറത്തിറക്കിയിരിക്കുന്നത്​. പുതിയ വാഹനത്തി​െൻറ പേര്​​ അർബനോട്ട്​. ​ നേരത്തെ ഡിജിറ്റലായി കാണിച്ചിരുന്നു ആശയമാണ്​ ഇപ്പോൾ പ്രോ​േട്ടാടൈപ്പിലേക്ക്​ ചുവടുമാറിയത്​.


മിനി നിർമിച്ച പൂർണ്ണ വലുപ്പത്തിലുള്ള മോക്ക്-അപ്പ് വാഹനം ഡ്രൈവ് ചെയ്യാവുന്നതാണ്. അർബനോട്ടി​െൻറ സ്റ്റൈലിംഗ് സൂചനകളും സാങ്കേതികവിദ്യയും പ്രോ​േട്ടാടൈപ്പിൽ വ്യക്​തമാക്കിയിട്ടുണ്ട്​. 4.46 മീറ്റർ നീളമുള്ള അർബനോട്ട് വിശാലതയ്ക്കും സുസ്ഥിരതയ്ക്കും പ്രാധാന്യം നൽകുന്ന വാഹനമാണ്​. 2021 ഡിജിറ്റൽ-ലൈഫ്-ഡിസൈൻ കോൺഫറൻസിൽ അർബനോട്ടിനെ പ്രദർശിപ്പിച്ചിരുന്നു. ഇൻറീരിയർ ഡിസൈനിനായുള്ള ബ്രാൻഡി​െൻറ പുതിയ 'മിനി മൊമെൻറ്​സ്​'' സമീപനം അനുഭവിക്കാൻ അന്ന്​ കോൺഫറൻസിൽ പ​െങ്കടുത്തവർക്കായി.


അർബനോട്ടി​െൻറ ഇൻറീരിയർ മൂന്ന് മോഡുകളിൽ ക്രമീകരിക്കാൻ കഴിയും. ഒന്നാമത്തേതായ ചിൽ, നിർത്തിയിടു​േമ്പാഴുള്ള ഉപയോഗത്തിനുള്ളതാണ്​. ഇവ ലോഞ്ച്-സ്റ്റൈൽ ഫോർമാറ്റ് അനുകരിക്കാൻ ലക്ഷ്യമിടുന്നു. വണ്ടർ‌ലസ്റ്റ് എന്ന രണ്ടാമത്തെ മോഡ്​ സാധാരണ ഡ്രൈവിങ്​ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനുള്ളതാണ്​. വൈബ്​ എന്ന മൂന്നാമത്തെ മോഡിൽ വിൻഡ്​സ്​ക്രീൻ മുകളിലേക്ക് മടക്കിക്കൊണ്ട് ഗ്രാഫിക് ഇൗക്വലൈസർ ഡിസ്പ്ലേകൾ ചക്രങ്ങളിലേക്ക് പ്രദർശിപ്പിക്കുന്നതിലൂടെ അകത്തും പുറത്തും മനോഹരമായ കാഴ്​ച്ചകൾ ഒരുക്കുന്നു. ഇൻറീരിയറി​െൻറ ഇൗ വഴക്കമുള്ള സ്വഭാവം ഇലക്ട്രിക് അർബൻ മൊബിലിറ്റി സൊല്യൂഷന്​ ചേർന്നതായിരിക്കും എന്നാണ്​ മിനിയുടെ വിലയിരുത്തൽ.


അർബനോട്ടി​െൻറ ഉൾവശത്ത്​ എല്ലാ പാർട്​സുകൾക്കും മാറ്റംവരുത്താനാകും. ഡാഷ്​ബോർഡ്​ അത്യാവശ്യക്കാർക്ക്​ ബെഡുകൾ ആക്കി മാറ്റാം. ലെതർ ക്രോം തുടങ്ങി പരമ്പരാഗത വാഹനങ്ങളിലെ നിർമാണ സാമഗ്രികളൊന്നും ഉപയോഗിച്ചിട്ടില്ല. അടുത്ത തലമുറ പ്രൊഡക്ഷൻ മിനി മോഡലുകളിലും ഇൗ മാറ്റങ്ങൾ ഉൾപ്പെടുത്തുമെന്നാണ്​ സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.