തീപിടിത്തം; വൈദ്യുതി വാഹന കമ്പനികൾ മുൻകരുതലെടുക്കണമെന്ന് മന്ത്രി

ന്യൂഡൽഹി: പലയിടത്തും വൈദ്യുതി ഇരുചക്ര വാഹനങ്ങളിലെ ബാറ്ററികൾ തീപിടിച്ച് പൊട്ടിത്തെറിക്കുന്ന സാഹചര്യത്തിൽ കമ്പനികളോട് മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത -ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങൾ കടുത്ത ചൂട് സമയമാണ്. ബാറ്ററികൾക്ക് തീപിടിക്കാൻ ഇതും ഒരു കാരണമാണെന്നാണ് താൻ കരുതുന്നത്.

ഈ സാഹചര്യത്തിൽ പോരായ്മകളുള്ള വാഹനങ്ങൾ അടിയന്തരമായി തിരിച്ചുവിളിക്കണമെന്നും കമ്പനികളോട് മന്ത്രി അഭ്യർഥിച്ചു. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ശിക്ഷാനടപടിയുണ്ടാകും. ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ പുണെയിൽ തീപിടിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കേന്ദ്ര അഗ്നി-സ്ഫോടന സുരക്ഷ വിഭാഗത്തിനാണ് അന്വേഷണച്ചുമതല (സി.എഫ്.ഇ.ഇ.എസ്). തീപിടിത്തമുണ്ടായ സാഹചര്യത്തിൽ 1,444 ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിച്ചതായി ഒല വ്യക്തമാക്കിയിരുന്നു. ഒകിനാവ ഓട്ടോടെക് 3000 സ്കൂട്ടറുകളും പ്യുർ ഇ.വി 2000 യൂനിറ്റുകളും തിരികെവിളിച്ചിരുന്നു.

Tags:    
News Summary - Minister said electric vehicle companies should take precaution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.