സിപ്‌ട്രോൺ കരുത്തുമായി തിഗോർ ഇ.വി അവതരിപ്പിച്ച് ടാറ്റ മോേട്ടാഴ്സ്. രാജ്യത്ത് ലഭ്യമാകുന്ന വിലകുറഞ്ഞ ഇ.വി കാർ എന്ന പ്രത്യേകതയുമായാണ് തിഗോർ നിരത്തിലെത്തുക. നെക്‌സൺ ഇവിയിൽ പ്രവർത്തിക്കുന്ന സിപ്‌ട്രോൺ പവർട്രെയിനാണ് തിഗോറിലും ഉൾപ്പെടുത്തിയിട്ടുള്ളത്. ഓൺലൈനായും ടാറ്റ ഡീലർഷിപ്പുകൾ വഴിയും വാഹനം ബുക്ക് ചെയ്യാം. പുതിയ ഇവി ഓഗസ്റ്റ് 31 ന് ഒൗദ്യോഗികമായി പുറത്തിറക്കും.
പ്രകൃതിദത്ത ഇന്ധനം ഉപയോഗിക്കുന്ന തിഗോറിെൻറ രൂപകൽപ്പനയിൽ ചില്ലറ മാറ്റങ്ങൾ വരുത്തിയാണ് ഇ.വി ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത ഗ്രില്ലിെൻറ സ്ഥാനത്ത് തിളങ്ങുന്ന കറുത്ത പാനലാണ് ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം. ഹെഡ്‌ലാമ്പുകൾക്കുള്ളിലും 15 ഇഞ്ച് അലോയ് വീലുകളിലും നീല ഹൈലൈറ്റുകളും വാഹനത്തിലുണ്ട്. പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും പരിഷ്കരിച്ച ഡിആർഎല്ലുകളും പ്രത്യേകതയാണ്.
നെക്‌സൺ vs തിഗോർ
നെക്സണിൽ, സിപ്‌ട്രോൺ പവർട്രെയിൻ 95kW ഇലക്ട്രിക് മോട്ടോറും 30.2kWh ലിഥിയം അയൺ ബാറ്ററി പാക്കുമാണ് ഉപയോഗിക്കുന്നത്. 127 bhp കരുത്തും 245Nm ടോർക്കും വാഹനം ഉത്പാദിപ്പിക്കും. ഒറ്റ ചാർജിൽ 312 കിലോമീറ്റർ ആണ് റേഞ്ച്. എന്നാൽ ഇൗ സവിശേഷതകൾ തിഗോറിൽ ഉണ്ടാകില്ല. തിഗോറിൽ 26kWh ലിഥിയം അയൺ ബാറ്ററി പായ്ക്ക് ടാറ്റ വാഗ്ദാനം ചെയ്യുന്നു. ടിഗോറിലെ മോേട്ടാർ 75 എച്ച്പി കരുത്തും 170 എൻഎം ടോർക്കും ഉത്പ്പാദിപ്പിക്കും. 5.7 സെക്കൻഡിൽ 0 മുതൽ 50 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വാഹനത്തിനാകും. കൂടാതെ ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടോറും IP67 റേറ്റിങും ഉണ്ട്. എട്ട് വർഷം/ 1,60,000 കിലോമീറ്റർ ബാറ്ററി, മോട്ടോർ വാറൻറിയും ടാറ്റ വാഗ്ദാനം ചെയ്യുന്നു.
ഇൻറീരിയർ
ചില ബ്ലൂ ആക്സൻറുകൾ ഒഴിച്ചുനിർത്തിയാൽ ഉൾവശെത്ത രൂപകൽപ്പനയിൽ പരമ്പരാഗത തിഗോറിന് തുല്യമാണ് ഇ.വി പതിപ്പ്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻറ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, നാല് സ്പീക്കറുകൾ, നാല് ട്വീറ്ററുകൾ, ഐആർഎ കണക്റ്റഡ് കാർ ടെക്, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ എന്നിവയാണ് മറ്റ് സവിശേഷതകൾ. ഇരട്ട എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിങ് സെൻസറുകൾ, റിയർ പാർക്കിങ് ക്യാമറ, സീറ്റ് ബെൽറ്റ് വാണിങ് എന്നിവയും സുരക്ഷക്കായി ടിഗോറിൽ ലഭിക്കുന്നു.
സിപ്‌ട്രോൺ വാഹനങ്ങൾക്ക് കുറഞ്ഞത് 250 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് നേരത്തേ അവകാശപ്പെട്ടിരുന്നു. എന്നാൽ തിഗോറിെൻറ കൃത്യമായ റേഞ്ച് കമ്പനി ഇനിയും പുറത്തുവിട്ടിട്ടില്ല. ഫാസ്റ്റ് ചാർജിങ് സംവിധാനമാണ് മറ്റൊരു പ്രത്യേകത. തിഗോർ ഇവി 60 മിനിറ്റിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനാകും. അതേസമയം സാധാരണ ഗാർഹിക ചാർജിങ് ഉപയോഗിച്ചാൽ 7 മുതൽ 8 മണിക്കൂർ വരെ എടുക്കും. നെക്സണിലെ റീജനറേറ്റീവ് ബ്രേക്കിങും സിപ്‌ട്രോൺ ടെകിെൻറ പ്രത്യേകതയാണ്. ഇതും തിഗോറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സിപ്‌ട്രോൺ കരുത്തുള്ള നെക്‌സൺ ഇവിയുടെ വില 13.99-16.85 ലക്ഷം രൂപയാണ്. സാധാരണ തിഗോർ ഇ.വിയുടെ വില 7.82 ലക്ഷം രൂപയും. ഇതിന് രണ്ടിലും ഇടയിലായിരിക്കും പുതിയ തിഗോറിെൻറ വിലയെന്നാണ് സൂചന. അങ്ങിനെയെങ്കിൽ കയ്യിലൊതുങ്ങുന്ന വിലയിൽ ഒരു ഇ.വി കാർ എന്ന ഇന്ത്യൻ മധ്യവർഗത്തിെൻറ സ്വപ്നമാകും തിഗോറിലൂടെ പൂവണിയുക. ഇന്ത്യയിലെ സ്വകാര്യ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ ഇ.വിയാകും തിഗോർ എന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.