ഇരുചക്രവാഹനം വാങ്ങുമ്പോൾ

2016 ഏപ്രിൽ മുതൽ നിലവിൽവന്ന കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ പരിഷ്ക്കരിച്ച ഉത്തരവനുസരിച്ച് പുതുതായി വിൽക്കുന്ന ഇരുചക്ര വാഹനങ്ങൾക്കൊപ്പം ഹെൽമെറ്റ് ഉൾപ്പടെ സൗജന്യമായി ഷോറൂമുകാർ നൽകേണ്ടവ എന്തൊക്കെയെന്നത് സംബന്ധിച്ച് ട്രാൻസ്‌പോർട്ട് കമീഷണറുടെ സർക്കുലർ നിലവിലുണ്ട്. ഇതൊന്നും നൽകാതെ കബളിപ്പിക്കുന്ന ഡീലർമാർക്കെതിരെ ആർ.ടി.ഒക്ക് പരാതി നൽകാം. ഐ.എസ്.ഐ സർട്ടിഫൈഡ് ഹെൽമെറ്റ്, മുൻ-പിൻ നമ്പർപ്ലേറ്റ് ബോർഡ്, സാരി ഗാർഡ്, റിയർ വ്യൂ മിററുകൾ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ യാതൊരു ഫീസും ഈടാക്കാതെ കിട്ടാൻ അർഹതയുണ്ട്.

ഡെലിവറി ടൈമിൽ ശ്രദ്ധിക്കേണ്ടവ:

  • ഇൻവോയിസിൽ പറഞ്ഞിരിക്കുന്ന ചേസിസ്/എൻജിൻ നമ്പറുകൾ കൃത്യമാണോ എന്നത്
  • ബാറ്ററിയുടെ പ്രവർത്തനം കൃത്യമാണെന്നതും വാറന്‍റി പേപ്പർ തന്നിട്ടുണ്ട് എന്നതും വാഹനത്തിലെവിടെയെങ്കിലും പെയിന്റ് പോയിട്ടുണ്ടോ എന്നതും
  • ടയറുകൾ പുതിയത് തന്നെയല്ലേ എന്നത് (ടയറുകൾ നിർമിച്ച വർഷവും ആഴ്ചയുമൊക്കെ കോഡ് രൂപത്തിൽ ടയറിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും)
  • പേയ്മെന്‍റ് രസീത്
  • ഇൻഷൂറൻസ് സർട്ടിഫിക്കറ്റ്
  • മലീനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പി.യു.സി)
  • ഓണേഴ്സ് മാനുവൽ
  • സ്പെയർ / അഡീഷനൽ താക്കോൽ
  • ഡീലർഷിപ്പ് സീൽ വെച്ച വാറന്‍റി പേപ്പർ.
  • റോഡ് സൈഡ് അസിസ്റ്റന്‍റ്സ് അധികമായി എടുക്കുന്നുണ്ടെങ്കിൽ, വാഹനം തകരാറിലായി വഴിയിൽ കുടുങ്ങിയാൽ ആരെയാണ് ബന്ധപ്പെടേണ്ടത് എന്നും അതിന്‍റെ നൂലാമാലകളും നടപടിക്രമങ്ങളും കൃത്യമായി ചോദിച്ചുമനസ്സിലാക്കുക.
  • അധിക വാറന്‍റി തെരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അതിന്‍റെ പേപ്പർ.
  • ആക്സസറീസായി നമ്മൾ പറഞ്ഞതെല്ലാം ഫിറ്റ് ചെയ്തിട്ടുണ്ടോ എന്നത്.
Tags:    
News Summary - Motor Vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.