പഴമയെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ക്ലാസിക് ബൈക്കുകളുടെ പുനരവതരണം നടത്തുകയാണ് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട. ഇവരുടെ അടുത്ത മോഡൽ ഒരു കഫേറേസർ ആയിരിക്കുമെന്ന് സൂചന. നേരത്തേ പുറത്തിറക്കിയ റെട്രോ സ്റ്റൈൽ ബൈക്കായ ഹൈനസ് സി.ബി 350ക്ക് പിന്നാലെയാണ് കഫേറേസൽ മോഡൽകൂടി അവതരിപ്പിക്കുന്നത്.
നിലവിൽ വിപണിയിൽ ലഭ്യമായ കഫേറേസർ മോഡലാണ് േറായൽ എൻഫീൽഡിന്‍റെ കോണ്ടിനെന്‍റർ ജി.ടി. 650 സി.സി വാഹനമായ കോണ്ടിനെന്‍റൽ ജി.ടിക്ക് നേരിട്ടുള്ള എതിരാളി ആയിരിക്കില്ലെങ്കിലും ഹോണ്ട പുതിയൊരുകൂട്ടം ആരാധകരെ സൃഷ്ടിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പുതിയ ബൈക്കിന്‍റെ ടീസർ ചിത്രം ഹോണ്ട പങ്കുവച്ചിട്ടുണ്ട്. 2021 ഫെബ്രുവരി 16ന് ബൈക്ക് വെളിപ്പെടുത്തുമെന്നാണ് കമ്പനി വൃത്തങ്ങൾ പറയുന്നത്. ബൈക്കിന്‍റെ പിൻഭാഗം മാത്രമാണ് ടീസർ ചിത്രത്തിലുള്ളത്. സി.ബി 350 അടിസ്ഥാനമാക്കിയുള്ള വാഹനമാണിതെന്നാണ് നിഗമനം.
എക്‌സ്‌ഹോസ്റ്റ്, റിയർ മഡ്‌ഗാർഡ്, കൗണ്ടർ സീറ്റ് തുടങ്ങിയവ മാത്രമാണ് ചിത്രത്തിൽ വെളിപ്പെടുത്തിയിട്ടുള്ളത്. ഹൈനസിന്‍റെ 348 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. 20.9 ബിഎച്ച്പിയും 30 എൻഎം ടോർക്കും വാഹനം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയർബോക്‌സാണ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.