കാത്തിരിപ്പിന്​ വിരാമം; ക്ലാസികി​െൻറ പുറത്തിറക്കൽ തീയതി പ്രഖ്യാപിച്ച്​ റോയൽ എൻഫീൽഡ്​

ഏറെ നാളായി പറഞ്ഞുകേൾക്കുന്നതാണ്​ റോയൽ എൻഫീൽഡ്​ ക്ലാസിക്​ 350യുടെ പരിഷ്​കരണ വാർത്ത. എഞ്ചിനും ഷാസിയും ഉൾപ്പടെ മാറി പുതുപുത്തൻ വാഹനമായിട്ടാകും ക്ലാസിക്​ എത്തുക എന്നും വിവരങ്ങളുണ്ടായിരുന്നു. വാഹനത്തി​െൻറ ചിത്രങ്ങൾ പലതവണ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്​. നിർമാണം പൂർത്തിയായ ക്ലാസികി​െൻറ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. മാറ്റ്​ ബ്ലാക്​ ഫിനിഷിലുള്ള ക്ലാസിക്​ ആണ്​ വീഡിയോയിലുള്ളത്​.


ആരാധകരുടെ കാത്തിരിപ്പുകൾക്ക്​ വിരാമമിട്ട്​ ക്ലാസികി​െൻറ പുറത്തിറക്കൽ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്​ റോയൽ എൻഫീൽഡ്​​. ഒാഗസ്​റ്റ്​ 27ന്​ ഉച്ചക്ക്​ ഒരുമണിക്കാവും വാഹനം പുറത്തിറങ്ങുക. മീറ്റിയോർ 350യിലെ അതേ എഞ്ചിനും പ്ലാറ്റ്​ഫോമുമാണ്​​ ക്ലാസിക്കിൾ ഉൾപ്പെടുത്തിയിട്ടുള്ളത്​. മീറ്റിയോറിലെ ട്രിപ്പർ നാവിഗേഷനും നൽകിയിട്ടുണ്ട്​.

നേരത്തേ പ്രചരിച്ച വീഡിയോ അനുസരിച്ച്​ നാവിഗേഷൻ ഇല്ലാത്ത ഒരു വകഭേദവും റോയൽ എൻഫീൽഡ്​ ക്ലാസികിനായി കരുതിവച്ചിട്ടുണ്ട്​. പുതിയ നിറങ്ങളും ഗ്രാഫിക്സും ഉൾപ്പെടുത്തിയതും പ്രത്യേകതയാണ്​. നേരത്തേ പ്രചരിച്ച വീഡിയോയിൽ കാണുന്ന വാഹനത്തിലുള്ള സാധനങ്ങളിൽ ഏതൊക്കെയാണ്​ എക്​സ്​ട്രാ ആക്​സസറികൾ ഏതൊക്കെയാണ്​ സ്​റ്റാ​േൻറർഡ്​ ഫിറ്റിങ്​സ്​ എന്ന്​ വ്യക്​തമല്ല.

ക്ലാസിക്ക് 350ൽ മീറ്റിയോറി​െൻറ റെട്രോ സ്വിച്ച് ഗിയറും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഹെഡ്‌ലൈറ്റ് ബിനാക്കിളിലാണ്​ ട്രിപ്പർ നാവിഗേഷൻ പോഡ് സംയോജിപ്പിച്ചിരിക്കുന്നത്​. എന്നാൽ വീഡിയോയിൽ ഉള്ള ബൈക്കിന്​ നാവിഗേഷൻ വരുന്ന സ്​ഥാനത്ത്​ റോയൽ ​ലോഗോ ആണ്​ നൽകിയിട്ടുള്ളത്​. ട്രിപ്പർ നാവിഗേഷൻ ഇല്ലാത്ത വിലകുറഞ്ഞ ഒരു വകഭേദവും ബൈക്കിന്​ ഉണ്ടാകുമെന്നാണ്​ ഇതുനൽകുന്ന സൂചന. 1.90 മുതൽ 2ലക്ഷംവരെയാണ്​ ക്ലാസികിന്​ വില പ്രതീക്ഷിക്കുന്നത്​. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.