പുതിയ എക്​സ്​.യു.വി 500 തയ്യാർ; ഏപ്രിലിൽ വിൽപ്പനക്ക്​

2021 ഏപ്രിലിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ എക്‌സ്‌യുവി 500 നിർമാണത്തിന്​ തയ്യാറെന്ന്​ മഹീന്ദ്ര. നീളവും വീതിയും വർധിച്ച വാഹനം പഴയപോലെ​ മോണോകോക്ക് പ്ലാറ്റ്ഫോമിലാണ്​ നിർമിക്കുന്നത്​. പ്രധാനമായും ഫ്രണ്ട്-വീൽ-ഡ്രൈവ് കാറായിരിക്കും പുതിയ എക്​സ്​യുവിയും. ഫോർവീൽ ഓപ്ഷനും ഉണ്ടായിരിക്കും. തിരശ്ചീനമായി ഘടിപ്പിച്ച എഞ്ചിനും ഗിയർബോക്സുമാണ്​ വാഹനത്തിന്‍റെ എടുത്തുപറയേണ്ട സവിശേഷത.


പരിചിതമായ സ്റ്റൈലിങ്​ സൂചകങ്ങൾ നിലനിർത്തിയാണ്​ വാഹനം വരുന്നത്​. പുതിയ 2.2 ഡീസൽ അല്ലെങ്കിൽ 2.0 ടർബോ-പെട്രോൾ എഞ്ചിനായിരിക്കും കരുത്തുപകരുക. രൂപത്തിൽ വാഹനത്തിന്‍റെ ഐഡന്‍റിറ്റി നിലനിർത്താൻ മഹീന്ദ്ര പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്​. പുതിയ എക്‌സ്‌യുവിയുടെ നിർമാണത്തിൽ ഫോർഡിന്‍റെ സഹായവും മഹീന്ദ്രക്ക്​ ലഭിച്ചിട്ടുണ്ട്​. ഡ്രൈവ്, സവാരി, വാഹന നിയന്ത്രണം എന്നിവയിൽ ഫോർഡ് എഞ്ചിനീയർമാർ വലിയ സംഭാവന നൽകിയിട്ടുണ്ടെന്ന് മഹീന്ദ്ര തന്നെ സമ്മതിക്കുന്നു. രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാണ് പുതിയ വാഹനം വരുന്നത്.

ആദ്യത്തേത് പുതിയ 2.2 ലിറ്റർ എം ഹോക്ക് ഡീസലാണ്. എഞ്ചിൻ 185 എച്ച്പി കരുത്ത്​ ഉത്​പാദിപ്പിക്കും. ഥാറിനെ അപേക്ഷിച്ച്​ 53 എച്ച്പി കൂടുതലാണിത്​. കൂടാതെ, 190 എച്ച്പി, 2.0 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ പെട്രോളും ഉണ്ടാകും. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയും പുതിയ എക്‌സ്‌യുവി 500 ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.