വാഷിങ്ടൺ: ടെസ്ലയുടെ ഇലക്ട്രിക് കാർ അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് സി.ഇ.ഒ ഇലോൺ മസ്ക്. ട്വിറ്ററിലാണ് മസ്ക് ഇതുസംബന്ധിച്ച സൂചന നൽകിയത്. മസ്കിൻെറ പോസ്റ്റിൻെറ താഴെ ടെസ് ല ആരാധകനാണ്ഇന്ത്യൻ വിപണിയിൽ കാർ എപ്പോൾ അവതരിപ്പിക്കുമെന്ന ചോദ്യവുമായി എത്തിയത്. അടുത്ത വർഷമെന്നായിരുന്നു മസ്കിൻെറ മറുപടി.
കമ്പനിയുടെ ഇന്ത്യയിലേക്കുള്ള വരവിനായി ദീർഘകാലമായി കാത്തിരിക്കുന്ന ആരാധകർക്ക് നന്ദി രേഖപ്പെടുത്തുകയാണെന്നും മസ്ക് പറഞ്ഞു. പക്ഷേ ഇതാദ്യമായല്ല ഇന്ത്യയിലേക്കുള്ള വരവ് മസ്ക് പ്രഖ്യാപിക്കുന്നത്. 2016ൽ മോഡൽ 3 ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് മസ്ക് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലുടനീളം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്നും അറിയിച്ചിരുന്നു. പിന്നീട് 2018ലും ടെസ് ലയുടെ വരവ് പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല.
ബംഗ്ലൂരുവിൽ കമ്പനിക്ക് ഗവേഷണകേന്ദ്രം സെൻറർ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഏകദേശം 17.5 ലക്ഷം രൂപക്ക് വില കുറഞ്ഞ ഹാച്ച്ബാക്ക് പുറത്തിറക്കാനും കമ്പനിക്ക് ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.