കൊച്ചി : ഐ.സി.സി ട്വൻറി20 ലോകകപ്പിെൻറ ഔദ്യോഗിക കാറായി നിസാന്‍ മഗ്‌നൈറ്റ് തെരഞ്ഞെടുത്തു. യുഎഇയിലും ഒമാനിലുമായി ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ടൂര്‍ണമെൻറ് നടക്കുന്നത്. നിസ്സാന്‍ ആണ് ഐ.സി.സി ട്വൻറി20 ലോകകപ്പിെൻറ സ്‌പോണ്‍സര്‍മാര്‍.
2016 മുതല്‍ ഐസിസി ആഗോള പരിപാടികളുടെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരാണ് നിസ്സാന്‍. ആളുകളെ ഒരുമിപ്പിക്കുകയും സന്തോഷവും പ്രതീക്ഷയും നല്‍കി അവരുടെ ഹൃദയങ്ങള്‍ കീഴടക്കുകയും ചെയ്യുന്ന ഐ.സി.സി മെന്‍സ് ട്വൻറി20 ലോകകപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നു നിസാന്‍ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.
'ഇന്ത്യ ഉറ്റുനോക്കുന്ന ടൂര്‍ണമെൻറാണിത്. നിസാന്‍ മാഗ്‌നൈറ് ട്വൻറി20 ഔദ്യോഗിക കാറായി തിരഞ്ഞെടുത്തതില്‍ ഇന്ത്യ അഭിമാനിക്കുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍, ഐസിസി മെന്‍സ് ടി 20 ലോകകപ്പ് എല്ലാവര്‍ക്കും അഭിലാഷവും ആവേശവും വിനോദവും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു'- നിസാന്‍ മോട്ടോഴ്‌സ് ഇന്ത്യ പ്രസിഡൻറ് സിനാന്‍ ഒസ്‌കോക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.