മാഗ്​നൈറ്റ്​ മാജിക്​; ഏറ്റവും വില കുറഞ്ഞ കോമ്പാക്​ട്​ എസ്​.യു.വി ഇനിമുതൽ നിസാ​േൻറത്​

നിസാ​െൻറ ആദ്യ സബ് കോംപാക്റ്റ് എസ്‌യുവി മാഗ്​നൈറ്റ് വിലയിലും വിസ്​മയിപ്പിക്കുന്നു. നിസ്സാൻ മാഗ്നൈറ്റ് ബുധനാഴ്ച ഇന്ത്യയിൽ വിൽപ്പന ആരംഭിക്കു​േമ്പാൾ ഏറ്റവും കുറഞ്ഞ വേരിയൻറിന്​ വിലയിട്ടിരിക്കുന്നത്​ 4.99 ലക്ഷം രൂപയാണ്​. ഏറ്റവും ഉയർന്ന വകഭേദത്തി​െൻറ വില 9.38 ലക്ഷവുമാണ്​ (എല്ലാ വിലകളും എക്സ്ഷോറൂം, ദില്ലി). നിലവിലെ വിലകൾ ഡിസംബർ 31 വരെ മാത്രമാകും ബാധകമാവുക. ഇതിനുശേഷം ആരംഭ വില 5.54 ലക്ഷം (എക്സ് ഷോറൂം) ആയി പരിഷ്​കരിക്കും.

നിലവിൽ കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യൂ, മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്സൺ, മഹീന്ദ്ര എക്സ് യു വി 300, ടൊയോട്ട അർബൻ ക്രൂയിസർ തുടങ്ങിയവയുടേതാണ് ഗാഗ്​നൈറ്റ്​ മത്സരിക്കുന്നത്​. എതിരാളികളുമായി താരതമ്യം ചെയ്യു​േമ്പാൾ രാജ്യത്ത്​ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ കോമ്പാക്​ട്​ എസ്​.യു.വിയാണ്​ മാഗ്​നൈറ്റ്​. മാഗ്​നൈറ്റിന്​ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്​. 1.0 ലിറ്റർ ടർബോ എഞ്ചിൻ സ്റ്റാർ പെർഫോമർ എന്നാണ്​ അറിയപ്പെടുന്നത്​. ഇൗ എഞ്ചിൻ 97 ബിഎച്ച്പി കരുത്ത് ഉത്​പാദിപ്പിക്കുകയും 160 എൻഎം ടോർക്​ സൃഷ്​ടിക്കുകയും ​ചെയ്യും.


കിയ സോനറ്റ്, ഹ്യുണ്ടായ് വെന്യൂ തുടങ്ങിയ കാറുകൾക്ക് ശേഷം ഇൗ വിഭാഗത്തിൽ ടർബോ എഞ്ചിൻകൂടി മാഗ്​നൈറ്റിലൂടെ അവതരിപ്പിക്കപ്പെടുകയാണ്​. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും ലഭ്യമാകും. സെഗ്‌മെൻറിലെ മറ്റ് ചില കാറുകളെപ്പോലെ, മാഗ്നൈറ്റിലും ഡീസൽ എഞ്ചിൻ ഓപ്ഷനും ഇല്ല. വെഹിക്​ൾ ഡൈനാമിക്​സ്​ കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളുമായാണ് മാഗ്​നൈറ്റ് വരുന്നത്.

രൂപം

വാഹനത്തിന്​ മൊത്തത്തിൽ ചതുരാകൃതിയാണ്​. വീൽ ആർച്ചുകളിൽ തുടങ്ങി ഇൗ ചതുര ഡിസൈ​െൻറ സ്വാധീനം കാണാം. മുന്നിലും പിന്നിലും സിൽവർ സ്‌കിഡ് പ്ലേറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്​. വാഹനത്തിന്​ റൂഫ്​ റെയിലുകളും ഉൾപ്പെടുന്നുണ്ട്​. 50 കിലോഗ്രാം വരെ ഭാരം വഹിക്കാൻ റൂഫ്​ റെയിലുകൾക്ക്​ കഴിയും. 16 ഇഞ്ച് അലോയ്​ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്​. 205 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും സൈഡ് വ്യൂ മിററുകളിൽ കറുത്ത നിറത്തി​െൻറ ഉപയോഗവും കാറിന് ആകർഷണത്വം നൽകുന്നുണ്ട്​. എൽഇഡി ലൈറ്റുകളുടെ വിപുലമായ ഉപയോഗം വാഹനത്തിനെ ആകർഷകമാക്കുന്നു. എൽഇഡി ഹെഡ്‌ലാമ്പുകൾ മനോഹരമാണ്​. ഉയർന്ന വേരിയൻറുകളിൽ ഇൻഡിക്കേറ്ററുകളും ഫോഗ് ലാമ്പുകളും ടെയിൽ ലാമ്പുകളുമെല്ലാം എൽ‌ഇഡിയിലാണ്​ നൽകിയിരിക്കുന്നത്​. പിൻഭാഗത്ത് വലിയ സ്പ്ലിറ്റ് ടെയിൽ ലാമ്പുകൾ റെനോ ട്രൈബറിനെ ഓർമ്മപ്പെടുത്തുന്നു. ഉള്ളിലെ പ്ലാസ്റ്റിക്കുകൾ ഗുണനിലവാരമുള്ളത്​.


7 ഇഞ്ച് ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ ചെറുതാണെന്ന്​ തോന്നാം. ഉപയോഗപ്രദമായ ധാരാളം വിവരങ്ങൾ നൽകുന്ന സംവിധാനമാണിത്​. 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സംവിധാനവുമുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയും നൽകിയിട്ടുണ്ട്​. ബേർഡ്​ ​െഎ വ്യൂ പോലെ ഉപയോഗപ്രദമായ ചില സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്​. ക്ലൈമറ്റ് കൺട്രോൾ സ്വിച്ചുകൾക്ക്​ ഉൾപ്പടെ ക്രോം ഫിനിഷ്​ നൽകിയതും ആകർഷകമാണ്​. ഉള്ളിലെ ബട്ടണുകളും ആധുനികമാണ്​. സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടനും നൽകിയിട്ടുണ്ട്​. സെൻറർ കൺസോൾ മികച്ച സ്ഥലസൗകര്യമുള്ളതാണ്​. സ്റ്റിയറിംഗ് വീൽ ടിൽറ്റ്​ ചെയ്യാൻ കഴിയും. ടെലസ്​കോപിക്​ അല്ല എന്നത്​ പോരായ്​മയാണ്​. വാഹനത്തിനായി ഒരു ഓപ്ഷണൽ ടെക് പായ്ക്കും നിസ്സാൻ വാഗ്ദാനം ചെയ്യുന്നുണ്ട്​. വയർലെസ് ചാർജർ, ആംബിയൻറ്​ ലൈറ്റിംഗ്, എയർ പ്യൂരിഫയർ എന്നിവ ഇൗ പാക്കിൽ ഉൾപ്പെടുന്നുണ്ട്​.

സുരക്ഷ

എബിഡി, ഡ്യുവൽ എയർബാഗുകൾ, ആൻറി-റോൾ ബാറുകൾ എന്നിവയും നൽകിയിട്ടുണ്ട്​. ഐസോഫിക്‌സ് ചൈൽഡ് സീറ്റ് മൗ ണ്ടുകളും കാറിനൊപ്പം വരും. എന്നാൽ ഇവയിൽ ഏതെല്ലാം സവിശേഷതകളാണ് സ്റ്റാൻഡേർഡായി നൽകുകയെന്ന്​ നിസാൻ വെളിപ്പെടുത്തിയിട്ടില്ല. നിസാൻ ഡീലർമാർ 11,000 മുതൽ 25,000 രൂപ വരെയുള്ള തുകയ്ക്ക് ഇൗ കോംപാക്റ്റ് എസ്‌യുവിയുടെ ബുക്കിങ്​ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.