15 ദിവസംകൊണ്ട് 15,000 ബുക്കിങുമായി നിസാൻ മാഗ്നൈറ്റ് കുതിക്കുന്നു. ഇന്ത്യൻ കാർ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന സബ് കോംപാക്റ്റ് എസ്യുവിയെന്നാണ് നിസാൻ മാഗ്നൈറ്റിനെ വിശേഷിപ്പിക്കുന്നത്. 4.99 ലക്ഷം രൂപയാണ് വാഹനത്തിെൻറ അടിസ്ഥാന വില. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാഗ്നൈറ്റിന് 1.50 ലക്ഷം അന്വേഷണങ്ങൾ ലഭിച്ചിട്ടുണ്ടെന്നും നിസാൻ പറയുന്നു.
രണ്ട് വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറൻറിയാണ് മാഗ്നൈറ്റ് വാഗ്ദാനം ചെയ്യുന്നത്. ഇത് അഞ്ച് വർഷം വരേയോ ഒരു ലക്ഷം കിലോമീറ്റർ വരേയോ നീട്ടാം. വാഹനത്തിെൻറ ഉയർന്ന വകഭേദത്തിെൻറ വില 9.38 ലക്ഷമാണ്). നിലവിലെ വിലകൾ ഡിസംബർ 31 വരെ മാത്രമാകും ബാധകമാവുക. ഇതിനുശേഷം ആരംഭ വില 5.54 ലക്ഷം (എക്സ് ഷോറൂം) ആയി പരിഷ്കരിക്കും.കിയ സോനെറ്റ്, ഹ്യുണ്ടായ് വെന്യൂ, മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്സൺ, മഹീന്ദ്ര എക്സ് യു വി 300, ടൊയോട്ട അർബൻ ക്രൂയിസർ തുടങ്ങിയ വമ്പന്മാരുമായാണ് ഗാഗ്നൈറ്റ് മത്സരിക്കുന്നത്. എതിരാളികളുമായി താരതമ്യം ചെയ്യുേമ്പാൾ രാജ്യത്ത് ലഭ്യമായ ഏറ്റവും വിലകുറഞ്ഞ കോമ്പാക്ട് എസ്.യു.വിയാണ് മാഗ്നൈറ്റ്. മാഗ്നൈറ്റിന് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. 1.0 ലിറ്റർ ടർബോ എഞ്ചിൻ സ്റ്റാർ പെർഫോമർ എന്നാണ് അറിയപ്പെടുന്നത്. ഇൗ എഞ്ചിൻ 97 ബിഎച്ച്പി കരുത്ത് ഉത്പാദിപ്പിക്കുകയും 160 എൻഎം ടോർക് സൃഷ്ടിക്കുകയും ചെയ്യും.
കിയ സോനറ്റ്, ഹ്യുണ്ടായ് വെന്യൂ തുടങ്ങിയ കാറുകൾക്ക് ശേഷം ഇൗ വിഭാഗത്തിൽ ടർബോ എഞ്ചിൻകൂടി മാഗ്നൈറ്റിലൂടെ അവതരിപ്പിക്കപ്പെടുകയാണ്. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും ലഭ്യമാകും. സെഗ്മെൻറിലെ മറ്റ് ചില കാറുകളെപ്പോലെ, മാഗ്നൈറ്റിലും ഡീസൽ എഞ്ചിൻ ഓപ്ഷനും ഇല്ല. വെഹിക്ൾ ഡൈനാമിക്സ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളുമായാണ് മാഗ്നൈറ്റ് വരുന്നത്.
രൂപം
വാഹനത്തിന് മൊത്തത്തിൽ ചതുരാകൃതിയാണ്. വീൽ ആർച്ചുകളിൽ തുടങ്ങി ഇൗ ചതുര ഡിസൈെൻറ സ്വാധീനം കാണാം. മുന്നിലും പിന്നിലും സിൽവർ സ്കിഡ് പ്ലേറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന് റൂഫ് റെയിലുകളും ഉൾപ്പെടുന്നുണ്ട്. 50 കിലോഗ്രാം വരെ ഭാരം വഹിക്കാൻ റൂഫ് റെയിലുകൾക്ക് കഴിയും. 16 ഇഞ്ച് അലോയ് സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. 205 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും സൈഡ് വ്യൂ മിററുകളിൽ കറുത്ത നിറത്തിെൻറ ഉപയോഗവും കാറിന് ആകർഷണത്വം നൽകുന്നുണ്ട്.
എൽഇഡി ലൈറ്റുകളുടെ വിപുലമായ ഉപയോഗം വാഹനത്തിനെ ആകർഷകമാക്കുന്നു. എൽഇഡി ഹെഡ്ലാമ്പുകൾ മനോഹരമാണ്. ഉയർന്ന വേരിയൻറുകളിൽ ഇൻഡിക്കേറ്ററുകളും ഫോഗ് ലാമ്പുകളും ടെയിൽ ലാമ്പുകളുമെല്ലാം എൽഇഡിയിലാണ് നൽകിയിരിക്കുന്നത്. പിൻഭാഗത്ത് വലിയ സ്പ്ലിറ്റ് ടെയിൽ ലാമ്പുകൾ റെനോ ട്രൈബറിനെ ഓർമ്മപ്പെടുത്തുന്നു. ഉള്ളിലെ പ്ലാസ്റ്റിക്കുകൾ ഗുണനിലവാരമുള്ളത്.
7 ഇഞ്ച് ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ ചെറുതാണെന്ന് തോന്നാം. ഉപയോഗപ്രദമായ ധാരാളം വിവരങ്ങൾ നൽകുന്ന സംവിധാനമാണിത്. 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സംവിധാനവുമുണ്ട്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയും നൽകിയിട്ടുണ്ട്. ബേർഡ് െഎ വ്യൂ പോലെ ഉപയോഗപ്രദമായ ചില സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലൈമറ്റ് കൺട്രോൾ സ്വിച്ചുകൾക്ക് ഉൾപ്പടെ ക്രോം ഫിനിഷ് നൽകിയതും ആകർഷകമാണ്. ഉള്ളിലെ ബട്ടണുകളും ആധുനികമാണ്. സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടനും നൽകിയിട്ടുണ്ട്.
സെൻറർ കൺസോൾ മികച്ച സ്ഥലസൗകര്യമുള്ളതാണ്. സ്റ്റിയറിംഗ് വീൽ ടിൽറ്റ് ചെയ്യാൻ കഴിയും. ടെലസ്കോപിക് അല്ല എന്നത് പോരായ്മയാണ്. വാഹനത്തിനായി ഒരു ഓപ്ഷണൽ ടെക് പായ്ക്കും നിസ്സാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. വയർലെസ് ചാർജർ, ആംബിയൻറ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ എന്നിവ ഇൗ പാക്കിൽ ഉൾപ്പെടുന്നുണ്ട്. എബിഡി, ഡ്യുവൽ എയർബാഗുകൾ, ആൻറി-റോൾ ബാറുകൾ എന്നിവയും നൽകിയിട്ടുണ്ട്. ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗ ണ്ടുകളും കാറിനൊപ്പം വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.