കണ്ടംചെയ്യൽ നയം: ഉടൻ പൊളിക്കേണ്ടത്​ 51 ലക്ഷം വാഹനങ്ങൾ; ബിൽ ലോക്​സഭയിൽ അവതരിപ്പിച്ചു

രാജ്യത്ത് നടപ്പാക്കാൻ പോകുന്ന സ്​ക്രാ​േപ്പജ്​ പോളിസി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യാഴാഴ്ച പാർലമെന്‍റിൽ അവതരിപ്പിച്ചു. ലോക്‌സഭയിൽ പുതിയ നയത്തെക്കുറിച്ച് മന്ത്രി വിശദമായി സംസാരിച്ചു. വാഹനമേഖലയിലെ വളർച്ചയ്ക്കും പുതിയ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നയം സഹായിക്കുമെന്ന്​ മന്ത്രി പറഞ്ഞു. സ്​ക്രാപ്പേജ്​ പോളിസി ഈ വർഷാവസാനം നടപ്പാക്കാൻ സാധ്യത ഉണ്ടെന്നാണ്​ സൂചന.


'ഞങ്ങൾ വൊളണ്ടറി വെഹികിൾ ഫ്ലീറ്റ് മോഡേണൈസേഷൻ പ്രോഗ്രാം' അവതരിപ്പിക്കുകയാണ്​. പഴയ വാഹനങ്ങൾ ഒഴിവാക്കാനും പുതിയവ വാങ്ങാൻ സാമ്പത്തികമായി ആളുകളെ സഹായിക്കാനും പദ്ധതി ഉപകരിക്കും. സ്ക്രാപ്പ് സെന്‍ററുകൾ, വാഹന വ്യവസായം, ഘടക വ്യവസായങ്ങൾ എന്നിവക്കെല്ലാം ഈ നയത്തിന്‍റെ ഗുണം ലഭിക്കും'- മന്ത്രി പറഞ്ഞു. ഇന്ത്യയിൽ 51 ലക്ഷം വാഹനങ്ങൾ 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ളവയാണെന്നും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 34 ലക്ഷം വാഹനങ്ങളുണ്ടെന്നും ഗഡ്​കരി പറഞ്ഞു. 15 വർഷത്തിനുമുകളിൽ പ്രായമുള്ള 17 ലക്ഷം വാഹനങ്ങൾക്ക്​ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്​. പുതിയ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പഴയ വാഹനങ്ങൾ 10-12 മടങ്ങ് കൂടുതൽ വായു മലിനമാക്കുന്നുവെന്നും റോഡ് സുരക്ഷയ്ക്കും ഈ വാഹനങ്ങൾ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.


പുതിയ പോളിസിപ്രകാരം വാഹനം ഉപേക്ഷിക്കുന്നവർ പുതിയവ വാങ്ങു​േമ്പാൾ അഞ്ച് ശതമാനം കിഴിവ് നൽകാൻ എല്ലാ വാഹന നിർമാതാക്കളോടും നിർദേശം നൽകിയിട്ടുണ്ട്​. സ്ക്രാപ്പേജ് നയം വാഹന വ്യവസായത്തിന്​ ഒരു വിജയ നിർദ്ദേശമാകുമെന്നും ഇത് സ്​പെയർപാർട്​സുകളുടെ വില കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു. പഴയ വാഹനങ്ങൾ ഉപേക്ഷിക്കുന്നത് പുതിയ വാഹനങ്ങൾക്കുള്ള ആവശ്യം ഉയർത്തും. ഇത് വാഹനമേഖലയിൽ ഉണർവ്വ്​ ഉണ്ടാക്കുമെന്ന്​ പ്രതീക്ഷിക്കുന്നുണ്ട്​. കൂടുതൽ ജി.എസ്.ടി നേടാൻ കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും സഹായിക്കാൻ ഈ നീക്കം ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.


കഴിഞ്ഞ മാസം ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ മുന്നോട്ടുവച്ച പുതിയ നയം എല്ലാ സ്വകാര്യ വാഹനങ്ങളെയും 20 വർഷത്തിനുശേഷം ഫിറ്റ്നസ് പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദേശിച്ചിരുന്നു. വാണിജ്യ വാഹനങ്ങൾക്ക് 15 വർഷം പൂർത്തിയാകുമ്പോൾ പരിശോധന ആവശ്യമാണ്. ഇതിനായി ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റുകൾ ആരംഭിക്കും. ഓട്ടോമേറ്റഡ് ടെസ്റ്റുകളിൽ പരാജയപ്പെടുന്ന വാഹനങ്ങൾക്ക് വൻതുക പിഴ ഈടാക്കുകയും ചെയ്യും. അടുത്ത ആഴ്ച്ചകളിൽ റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങൾക്കായി കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.