ദുബൈ: സ്റ്റിയറിങ്ങും ബ്രേക്കും ക്ലച്ചും ഗിയറുമൊന്നുമില്ലാത്ത കാറിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ജൈടെക്സ് പ്രദർശനത്തിൽ മെഴ്സിഡസ് ബെൻസാണ് മനസറിഞ്ഞോടിക്കുന്ന കാർ അവതരിപ്പിച്ചിരിക്കുന്നത്.
ഭാവിയിലെ കാർ എന്ന ആമുഖത്തോടെയാണ് കമ്പനി അധികൃതർ ഈ കാർ പരിചയപ്പെടുത്തുന്നത്. വിഷൻ അവതാർ എന്ന് പേരിട്ടിരിക്കുന്ന കാർ ഇത്തിസാലാത്ത് പവലിയനിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
പൂർണമായും മെറ്റൽ കൊണ്ട് പുറംമോടി നിർമിച്ചിരിക്കുന്ന കാർ ഇതുവരെ പുറത്തിറക്കിയിട്ടില്ല. സ്റ്റിയറിങ്ങോ ഗിയറോ ബ്രേക്കോ വാഹനത്തിൽ ഇല്ല. എന്നാൽ, കാറിെൻറ മധ്യത്തിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറിൽ കൈവെക്കണം.
വാഹനത്തിലെ മൈൻഡ് കൺട്രോൾ ഡിവൈസ് ശരീരത്തിൽ ഘടിപ്പിക്കുകയും ഹെഡ്ബാൻഡ് തലയിൽവെക്കുകയും ചെയ്യണം. ഈ ഹെഡ്ബാൻഡ് വഴിയാണ് നമ്മുടെ മനസ് അറിഞ്ഞ് കാറിനെ നിയന്ത്രിക്കുന്നത്. റോഡിലൂടെ കൃത്യമായ ദിശയിൽ സഞ്ചരിക്കുമെന്നും എതിരെ വരുന്ന വാഹനങ്ങളെയും തടസങ്ങളെയും തിരിച്ചറിഞ്ഞ് അപകടങ്ങളിൽ നിന്ന് ഒഴിവാകുമെന്നുമാണ് നിർമാതാക്കളുടെ അവകാശവാദം.
ഡിജിറ്റൽ ഡാഷ്ബോർഡാണ് കാറിനുള്ളത്. രണ്ട് സീറ്റുകളുടെ നടുഭാഗത്തായി ഘടിപ്പിച്ചിരിക്കുന്ന ഡിവൈസാണ് കാറിെൻറ ഹൃദയം. കാറിനെ മറ്റ് ദിശയിലേക്ക് തിരിച്ചുവിടാനും മറ്റും ഈ ഡിവൈസ് ഉപയോഗിക്കാം.
പരിസ്ഥിതി സൗഹൃദ വസ്തുക്കളുപയോഗിച്ചാണ് ഇൻറീരിയർ ചെയ്തിരിക്കുന്നത്. സീറ്റ് ഉൾപെടെയുള്ളവയിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ പുനരുപയോഗിക്കാവുന്നതാണ്. കാറിനുള്ളിൽ പ്രവേശിക്കാൻ ജനങ്ങൾക്ക് അനുമതി നൽകിയിട്ടില്ലെങ്കിലും കാറിെൻറ ഇൻറീരിയർ ഡമ്മിയിൽ കയറാനും ചിത്രങ്ങളെടുക്കാനും കഴിയും. കാർ പ്രദർശനത്തിനെത്തിക്കുന്ന മൂന്നാമത്തെ രാജ്യമാണ് യു.എ.ഇ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.