കുറഞ്ഞ റേഞ്ചും വേഗതയുമായി ഇ.വി വിപണിയിൽ ചുവടുവച്ച ഒക്കിനാവ വലിയ കളികൾക്കൊരുങ്ങുന്നു. റിഡ്ജ്, ലൈറ്റ്, ഡ്യൂവൽ, െഎ പ്രൈസ് തുടങ്ങിയവക്ക് പിൻഗാമികളായി എത്തുന്നത് കരുത്തന്മാരായ ഇ.വികൾ. ഒകി 100 എന്ന ഇ.വി ബൈക്കും ഒകി 90 സ്കൂട്ടറും അണിയറയിൽ ഒരുങ്ങുന്നതായി കമ്പനി വ്യക്തമാക്കി. ഒകി 100 ഇലക്ട്രിക് ബൈക്ക് റിവോൾട്ടിന് എതിരാളിയാകും.
ഒകി 90 ഇലക്ട്രിക് സ്കൂട്ടർ 2022 െൻറ തുടക്കത്തിൽ ലോഞ്ച് ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. രണ്ട് വാഹനങ്ങൾക്കും സമാനമായ റേഞ്ചും വേഗതയുമാണ് വാഗ്ദാനം ചെയ്യുന്നത്. 90 കിലോമീറ്റർ ടോപ് സ്പീഡും 175-200 കിലോമീറ്റർ പരിധിയും ഉള്ള അതിവേഗ ഇ.വികളായിരിക്കും ഇവ രണ്ടുമെന്ന് ഒകിനാവ ഓട്ടോടെക്ക് സഹസ്ഥാപകനും എംഡിയുമായ ജിതേന്ദർ ശർമ്മ പറഞ്ഞു. പെട്രോൾ വില കൂടുന്നതിനൊപ്പം വിപണിയിൽ ഇവി ഉൽപന്നങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിൽ മികച്ച ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കുമെന്നും ശർമ പറഞ്ഞു.
നീക്കം ചെയ്യാവുന്ന ലിഥിയം അയൺ ബാറ്ററിയുള്ള ഒകി 90ന് അതിവേഗ ചാർജിങ് ഫീച്ചറും ഉണ്ടായിരിക്കും. 45 മിനിറ്റിൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാം. ഒകി 90 കണക്ടഡ് ഇലക്ട്രിക് സ്കൂട്ടറായിരിക്കും. കൂടാതെ ജിയോ ഫെൻസിങ്, നാവിഗേഷൻ, ഡയഗ്നോസ്റ്റിക് തുടങ്ങിയ സവിശേഷതകളും ലഭിക്കും. സ്കൂട്ടറിൽ ഉൾപ്പെടുത്തിയ 4G സിമ്മും പ്രത്യേകതയാണ്.
പുതുതായി പുറത്തിറക്കിയ ഓല ഇലക്ട്രിക് എസ് 1, സിമ്പിൾ വൺ എന്നിവയിൽ നിന്ന് ഓകി 90ന് കടുത്ത മത്സരം ഉണ്ടാകും. അടുത്ത വർഷം ആദ്യം വിൽപ്പനയ്‌ക്കെത്തുമ്പോൾ ഒകി 90 െൻറ വില ഒരു ലക്ഷം രൂപയിൽ താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒകി 90ന് മുമ്പുതന്നെ ഒകിനാവയുടെ ആദ്യ ഇലക്ട്രിക് മോട്ടോർസൈക്കിളായ ഒകി 100 പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.