മസ്കത്ത്: ഗതാഗത രംഗത്ത് പുതിയ വിപ്ലവങ്ങൾക്ക് തുടക്കമിട്ട് ഒമാൻ തങ്ങളുടെ ആദ്യ വൈദ്യുതി കാർ പുറത്തിറക്കി. ഒമാൻ ടെക്നോളജി ഫണ്ടിെൻറ സഹകരണത്തോടെ മെയ്സ് മോട്ടോഴ്സ് കമ്പനിയാണ് കാർ നിർമിക്കുന്നത്.
അൽബുസ്താൻ പാലസിലെ റിറ്റ്സ്-കാൾട്ടൺ ഹോട്ടലിൽ നടന്ന ചടങ്ങിലാണ് കാർ അവതരിപ്പിച്ചത്. ആദ്യ 100 വാഹനങ്ങൾക്കുള്ള ബുക്കിങ് ഇതിനകം പൂർത്തിയായി. പുതിയ കാറുകൾ ഇറക്കുന്നതിെൻറ ഭാഗമായി ആദ്യഘട്ടത്തിൽ 300 വാഹനങ്ങൾ നിർമിക്കുമെന്നാണ് കരുതുന്നത്. ഇതിൽ ഇനി 150ൽ താഴെ കാറുകൾ മാത്രമാണ് ഉൽപാദിപ്പിക്കാനുള്ളത്. 4.9 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കി.മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
കാറിെൻറ പരമാവധി വേഗത മണിക്കൂറിൽ 280 കി.മീറ്റർ ആയിരിക്കും. പൂർണമായും കാർബൺ ഫൈബറിലാണ് ബോഡി നിർമിച്ചിരിക്കുന്നത്.
താൽപര്യമുള്ള ആളുകൾക്ക് www.drivemays.com എന്ന വെബ്സൈറ്റിലൂടെ കാറുകൾ ഓർഡർ ചെയ്യാവുന്നതാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. പദ്ധതി വിപുലീകരണത്തിെൻറ ഭാഗമായി കൂടുതൽ നിക്ഷേപക പങ്കാളിത്തത്തിനും കമ്പനി അവസരമൊരുക്കിയിട്ടുണ്ട്. ആഗോള വിപണിയിലും തങ്ങളുടെ ഇ-വാഹനങ്ങൾ വിൽക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.