75ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വെസ്പ ആനിവേഴ്സറി എഡിഷനുമായി പിയാജിയോ. രണ്ട് സ്പെഷൽ എഡിഷൻ സ്കൂട്ടറുകളാണ് കമ്പനി പുറത്തിറക്കുന്നത്. 1.26 ലക്ഷം വിലവരുന്ന കരുത്തുകുറഞ്ഞ സ്കൂട്ടറും 1.39 ലക്ഷം വിലയുള്ള കരുത്തുകൂടിയ വകഭേദവും അവതരിപ്പിച്ചിട്ടുണ്ട്. കമ്പനി വെബ്സൈറ്റ്വഴി ഒാൺലൈനായും ഡീലർഷിപ്പുകൾ വഴിയും വാഹനം ബുക്ക് ചെയ്യാവുന്നതാണ്.
പ്രത്യേകതകൾ
ആനിവേഴ്സറി എഡിഷൻ സ്കൂട്ടറിെൻറ പ്രധാന പ്രത്യേകത പുതിയ നിറത്തിെൻറ കൂട്ടിച്ചേർക്കലാണ്. 'ഗ്ലോസി മെറ്റാലിക് ജിയാലൊ' എന്ന് വിളിക്കുന്ന നിറവും 'ഡാർക് സ്മോക് ഗ്രേ' സീറ്റുകളും മറ്റ് വെസ്പകളിൽ നിന്ന് സ്പെഷൻ എഡിഷനെ വേർതിരിച്ച് നിർത്തുന്നു. ഇതുകൂടാതെ ഒരു വെൽക്കം കിറ്റും വാഹനത്തിന് ലഭ്യമാകും. സ്കൂട്ടറിെൻറ വിവിധ ഭാഗങ്ങളിൽ 75ആം വാർഷികത്തിെൻറ ഒാർമക്ക് 75 എന്ന എഴുത്തും ഉണ്ടാകും. സൈഡ് പാനലിലും മുന്നിലെ ഫെൻഡറിലും ഗ്ലൗ ബോക്സിലും ഇത്തരത്തിൽ 75 എന്ന മുദ്രണം ഉണ്ടാകും. സ്പെയർ വീൽ കാരിയർ ആയി ഉപയോഗിക്കാവുന്ന സ്റ്റീൽ റാക്ക്, വിൻഡ്സ്ക്രീനിലും വീലുകളിലും ഉള്ള മെഷീൻ ഫിനിഷ് എന്നിവയും സ്കൂട്ടറിെൻറ പ്രത്യേകതകളാണ്.
എഞ്ചിനും ഗിയർബോക്സും ഉൾപ്പടെയുള്ള മറ്റ് പ്രത്യേകതകൾ സാധാരണ വാഹനങ്ങൾക്ക് സമാനമാണ്. 125 സി.സി എഞ്ചിൻ 7500 ആർ.പി.എമ്മിൽ 9.93 എച്ച്.പി കരുത്തും 5500 ആർ.പി.എമ്മിൽ 9.6 എൻ.എം ടോർക്കും ഉത്പ്പാദിപ്പിക്കും. കൂടുതൽ കരുത്തുള്ള വകഭേദത്തിന് 7600 ആർ.പി.എമ്മിൽ 10.4 എച്ച്.പി കരുത്തും 5500 ആർ.പി.എമ്മിൽ 10.6എൻ.എം ടോർക്കും ഉത്പ്പാദിപ്പിക്കും. ബ്രേക്കിങിനായി 200എം.എം ഡിസ്ക് മുന്നിലും 140 എം.എം പിന്നിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ മോഡലിൽ സി.ബി.എസ് സൗകര്യവും വിലകൂടിയ മോഡലിൽ എ.ബി.എസ് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.