പോർഷെ 911, ഇത് കേൾക്കുമ്പോഴേ ഏതൊരു വാഹന പ്രേമിയുടെയും മനസ്സിൽ ലോകത്തെ ഏറ്റവും സ്പോർടി ലുക്കുഉള്ള ഈ വാഹനത്തിന്റെ വിവിധ വർണ്ണത്തിലുള്ള ചിത്രങ്ങൾ ഓടിയെത്തും. ഇത്രയും ഐകോണിക്കായ ഒരു വാഹനം മറ്റൊന്നുണ്ടോ എന്നത് സംശയമാണ്. അതുകൊണ്ട് തന്നെ 911നെ കുറിച്ച് കൂടുതൽ വിശദീകരിക്കേണ്ടതില്ലതാനും. പോർഷെ ഇപ്പോഴിതാ കാര്യമായ നവീകരണങ്ങളോടെ ഒരു പുതിയ വകഭേദവുമായി എത്തിയിരിക്കുന്നു ലോകത്തിലെ തന്നെ ആദ്യ സ്ട്രീറ്റ് ലീഗൽ ഹൈബ്രിഡ് ലൈറ്റ് വെയ്റ്റ് മോഡൽ, 911 കരേര ജി.ടി.എസ്. 312 km/h ടോപ്പ് സ്പീഡ് പെർഫോം ചെയ്യുന്ന ഈ മോഡലിന് പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും മൂന്ന് സെക്കന്റും മതി. മുൻ മോഡലുകളിൽനിന്ന് ചെറുതായി മോഡിഫൈ ചെയ്ത 3.6 ലിറ്റർ ട്വിൻ-ടർബോ ബോക്സർ എൻജിനാണ് പോർഷെ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ നവീകരിച്ച ഡിസൈൻ, കാര്യക്ഷമമായ ഏറോ ഡൈനാമിക്സ്, റെഫ്രെഷെഡ് ഇൻറ്റീരിയർ, എക്സ്പാൻഡെഡ് കണക്ടിവിറ്റി എന്നിവയും 911 കരേര ജി.ടി.എസിന്റെ പ്രത്യേകതകളാണ്.
പവർട്രെയിനിൽ പുതുതായി വികസിപ്പിച്ച 8 സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനില് ഒരു പെർമനന്റ് മാഗ്നറ്റ് സിങ്ക്രോണസ് മോട്ടോർ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ മോട്ടോർ ബോക്സർ എൻജിനിലേക്ക് 150 എൻ.എം വരെ ഡ്രൈവ് ടോർക്ക് നൽകുകയും 40 കിലോവാട്ട് വരെ പവർ ബൂസ്റ്റ് നൽകുകയും ചെയ്യുന്നു. പോർഷെ ഈ ഇലക്ട്രിക് മോട്ടോർസ് ഒരു ഉയർന്ന-വോൾട്ടേജ് ബാറ്ററിയുമായി ബന്ധിപ്പിക്കുന്നു. പൊരുത്തപ്പെടുത്താവുന്നതും ഭാരം കുറഞ്ഞതുമായ, 1.9 കെ.ഡബ്ല്യൂ.എച്ച് വരെ ഊർജ്ജം സംഭരിക്കുന്നതും 400 വാട്ടിൽ പ്രവർത്തിക്കുന്നതുമാണ് ഈ ബാറ്ററി സിസ്റ്റം. T-ഹൈബ്രിഡ് ഡ്രൈവിന്റെ ഹൃദയഭാഗം പുതിയ 3.6-ലിറ്റർ ബോക്സർ എൻജിൻ ആണ്. ഇലക്ട്രിക്കൽ സഹായം ഇല്ലാതെയും 357 കെ.ഡബ്ല്യൂ (485 പി.എസ്) പവറും 570 എൻ.എം ടോർക്ക് നൽകാൻ ഇതിന് ശേഷിയുണ്ട്.
കൂടുതൽ സമഗ്രമായി പരിഷ്ക്കരിച്ച സസ്പെൻഷൻ സിസ്റ്റത്തിലൂടെ ഉയർന്ന വേഗതയിൽ സ്ഥിരത വർദ്ധിപ്പിക്കുന്നതിനും ടെർണിങ് സർക്കിൾ കുറക്കുന്നതിനും പുതുതായി സ്റ്റാൻഡേർഡ് റിയർ ആക്സിൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ പുതിയ 911-ൽ ഏഴ് വീൽ ഡിസൈൻ ആണ് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാവുന്നത്. കൂടാതെ 21 ഇഞ്ച് വീൽ പിന്നിലും 20 ഇഞ്ച് വീൽ പുറകിലും ഉൾപ്പെടുത്തി ട്രാക്ഷൻ, ഡൈനാമിക്സ് മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഏറോഡൈനമികസിനും പേർഫോമനസിനും കൂടുതൽ ഊന്നൽ കൊടുത്താണ് ഈ മോഡലിന്റെ എക്സറ്റീറിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ന്യൂ മോഡൽ-സ്പെസിഫിക് ബംബറുകൾ, ഇൻറിഗ്രേറ്റഡ് ലൈറ്റ് ഫംഗ്ഷനുകളുള്ള സ്റ്റാൻഡേർഡ് മാട്രിക്സ് എൽ.ഇ.ഡി ഹെഡ്ലൈറ്റ്, അടാപ്ടീവ് ഫ്രന്റ് ഡിഫ്യൂസർ എന്നിവയുടെ കൂടി ചേരലോടെ കാഴ്ച്ചയിലും കാര്യക്ഷമതയിലും 911 കരേര ജി.ഡി.എസ് മുന്നിട്ട് നിൽക്കുന്നു. പുനർരൂപകൽപ്പന ചെയ്ത പുറകു വശത്തിൽ വേറിട്ട് നില്ക്കുന്ന ആർക്കും പോർഷെ ലോഗോയും അടങ്ങിയ ഒരു ലൈറ്റ് സ്ട്രിപ്പ് കാണാം. റീ ഡിസൈൻ ചെയ്ത റിയർ ഗ്രിൽ, നിർദ്ദിഷ്ട മോഡലിലുള്ള എക്സ്ഹോസ്റ്റ് സിസ്റ്റങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ട് പോർഹെ ഈ വാഹനത്തെ കൂടുതൽ ഭംഗിയുള്ളതാക്കിയിട്ടുണ്ട് . ഒരു ഓപ്ഷണൽ എയ്റോ കിറ്റ് കൂടി ഉൾപ്പെടുത്തി പ്രകടനം കൂടുതൽ മെച്ചപ്പെടുത്തുകയും, ലിഫ്റ്റ് കുറയ്ക്കുകയും ഗ്രിപ്പ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉള്ളിൽ, 911 ന്റെ കോക്ക്പിറ്റ് പരമ്പരാഗത രീതിയും ആധുനിക സാങ്കേതികവിദ്യയും സംയോജിപ്പിച്ചു രൂപകൽപ്പന ചെയ്തതാണ്. പുതിയ 911 സ്റ്റാൻഡേർഡായി 2 സീറ്റർ ആയിട്ടാണ് വരുന്നത്.എന്നാൽ 2+2 സീറ്റ് കോൺഫിഗറേഷനും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.