ടാറ്റയിൽ നിന്ന് രാജിവച്ച ഡിസൈൻ വിഭാഗം തലവൻ പ്രതാപ് ബോസ് മഹീന്ദ്രയിൽ ചേർന്നതായി സൂചന. പ്രതാപ് മഹീന്ദ്രയുടെ പുതിയ ഡിസൈൻ മേധാവിയാകാൻ സാധ്യതയുണ്ടെന്ന് ഒാേട്ടാകാർ ഇന്ത്യ റിപ്പോർട്ട്ചെയ്തു. യുകെയിലെ 'മഹീന്ദ്ര അഡ്വാൻസ്ഡ് ഡിസൈൻ യൂറോപ്പിനെ'(എം.എ.ഡി.ഇ) നയിക്കാനുള്ള ചുമതല അദ്ദേഹം ഏറ്റെടുക്കുമെന്നാണ് വിവരം. മഹീന്ദ്രയുടെ എല്ലാ ഓട്ടോമോട്ടീവ് ഉൽപ്പന്നങ്ങളുടെയും ഭാവി ഡിസൈൻ ഭാഷ നിർണയിക്കാനുള്ള ഉത്തരവാദിത്തമായിരിക്കും യു.കെ സെൻററിൽ പ്രതാപിനെ കാത്തിരിക്കുന്നത്.
2007 ൽ ടാറ്റാ മോട്ടോഴ്‌സിൽ ചേർന്ന പ്രതാപ് ബോസ് 2011 ൽ കമ്പനിയുടെ ഡിസൈൻ ഹെഡ് ആയി നിയമിതനായി. ഹാരിയർ, നെക്സോൺ, ആൾട്രോസ് തുടങ്ങി ടാറ്റ മോേട്ടാഴ്സിെൻറ തലവര മാറ്റിയ വാഹനങ്ങളുടെ രൂപകൽപ്പനയിലൂടെ പ്രശസ്തനാണ് പ്രതാപ് ബോസ്. 2021ലെ 'വേൾഡ് കാർ പേഴ്സൺസ് ഒാഫ് ദി ഇയർ' പുരസ്കാരത്തിനായി പരിഗണിച്ചവരുടെ പട്ടികയിൽ ഇദ്ദേഹം ഇടംപിടിച്ചിരുന്നു. ടാറ്റയിൽ ഗ്ലോബൽ ഡിസൈൻ ഹെഡ് എന്ന പദവിയാണ് പ്രതാപ് വഹിച്ചിരുന്നത്. പ്രതാപുമായി പ്രശ്നങ്ങൾ ഒന്നുമില്ലെന്നും കൂടുതൽ അവസരങ്ങൾ തേടിയാണ് അദ്ദേഹം പോകുന്നതെന്നുമാണ് ടാറ്റ പറഞ്ഞത്. ടാറ്റക്കായി നിരവധി ഡിസൈൻ അവാർഡുകൾ പ്രതാപ് നേടിയിട്ടുണ്ട്. 2021 ലെ ഓട്ടോകാർ കാർ ഓഫ് ദ ഇയർ അവാർഡിൽ മികച്ച ഡിസൈൻ അവാർഡ് ടാറ്റ അൽട്രോസ് നേടി.
45കാരനായ പ്രതാപ് മുംബൈയിലാണ് ജനിച്ചത്. അഹമ്മദാബാദിലെ നാഷനൽ ഇൻസ്റ്റിട്യൂട്ട് ഒാഫ് ഡിസൈനിൽ നിന്ന് ബിരുദംനേടിയ ഇദ്ദേഹം ലണ്ടൻ റോയൽ കോളേജ് ഒാഫ് ആർട്സിലും പരിശീലനം നേടിയിട്ടുണ്ട്. വേഗത്തിലുള്ള ഉൽപന്ന വികസനത്തിന് മഹീന്ദ്രയെ സഹായിക്കുന്നതിനാണ് എം.എ.ഡി.ഇ ആരംഭിച്ചത്. മുംബൈയിലെ മഹീന്ദ്ര ഡിസൈൻ സ്റ്റുഡിയോയും ഇറ്റലിയിലെ പിനിൻഫരിന ഡിസൈനും സംയുക്തമായാണ് ഇവിടെ വാഹന സ്കെച്ചുകൾ തയ്യാറാക്കുന്നത്. ചെന്നൈയിലെ മഹീന്ദ്ര റിസർച്ച് വാലി (എംആർവി)യുമായും എം.എ.ഡി.ഇ ചേർന്ന് പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.