2021 ഏപ്രിൽ മുതൽ ഒട്ടുമിക്ക ഇരുചക്ര വാഹന നിർമാതാക്കളും തങ്ങളുടെ മോഡലുകൾക്ക് വില വർധിപ്പിച്ചിരുന്നു. ഇതേ പാത പിന്തുടർന്ന് റോയൽ എൻഫീൽഡും 350 സി.സി ശ്രേണിയിലുള്ള തങ്ങളുടെ ഇരുചക്ര വാഹനങ്ങളുടെ വില വർധിപ്പിക്കുകയാണ്. ചില മോഡലുകൾക്ക് 10000 രൂപയിലധികം വർധിക്കുന്നുണ്ട്.
ഈ വർഷം ജനുവരിയിൽ പരിഷ്കരിച്ച ചില മോഡലുകൾക്ക് കമ്പനി 3000 രൂപ വർധിപ്പിച്ചിരുന്നു. ഹിമാലയൻ, 650 സി.സി ട്വിൻ മോഡലുകളായ ഇന്റർസെപ്റ്റർ, കോണ്ടിനന്‍റൽ ജി.ടി എന്നിവയുടെ അപ്ഡേറ്റഡ് മോഡലുകൾക്കായിരുന്നു വിലവർധനവ്.
350 സി.സി ബുള്ളറ്റുകൾക്കാണ് ഏറ്റവും കൂടുതൽ വില വർധിച്ചിരിക്കുന്നത്. വേരിയന്‍റുകൾക്കനുസരിച്ച് 7000 രൂപ മുതൽ 13000 രൂപ വരെയാണ് വർധിച്ചത്. ഡ്യൂവൽ ചാനൽ എ.ബി.എസ് സംവിധാനമുള്ള ക്ലാസിക് 350 മോഡലിന് 10,000 രൂപയാണ് വർധിക്കുന്നത്. മെറ്റിയോറിന് 6000 രൂപ വർധിക്കുന്നു.
പുത്തൻ നിറങ്ങളോട് കൂടി ഫെബ്രുവരിയിൽ അവതരിപ്പിച്ച ഇന്റർസെപ്റ്റർ, കോണ്ടിനന്‍റൽ ജി.ടി മോഡലുകൾക്ക് 2,75,467 രൂപ മുതൽ 3,13,367 വരേയാണ് വിലവരുന്നത്. ജനുവരിയിലുള്ള വിലയേക്കാൾ 6000 രൂപ കൂടുതലാണ് ഇത്. 2021മോഡൽ ഹിമാലയൻ 2.01 ലക്ഷം (എക്സ് ഷോറൂം, ഡൽഹി) വിലയിട്ടാണ് വിപണിയിലെത്തിയത്.
ക്ലാസിക് 350 (ഡ്യുവൽ ചാനൽ എ.ബി.എസ്) - 2,05,004 രൂപ
ബുള്ളറ്റ് 350 -1,61,385
ബുള്ളറ്റ് 350 ഇ.എസ് - 1,77,342
മെറ്റിയോർ 350 (ഫയർബാൾ) -2,08,751
മെറ്റിയോർ 350 (സ്റ്റെല്ലർ) -2,15,023
മെറ്റിയോർ 350 (സൂപ്പർനോവ) -2,25,478
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.