'നോ പാർക്കിങ്'സ്ഥലത്ത് വാഹനം പാർക്ക് ചെയ്തതിനെചൊല്ലി തർക്കം രൂക്ഷമായതോടെ ഉടമയെ ഉൾപ്പടെ നീക്കം ചെയ്ത് ട്രാഫിക് പൊലീസ്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായിട്ടുണ്ട്. പുണെ നാനാപത് മേഖലയിൽ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. ടോവിങ് കാർ ഉപയോഗിച്ച് ബൈക്കിനേയും അതിൽ ഇരിക്കുന്ന ഉടമയേയും ഉയർത്തി മാറ്റുന്നതായാണ് ചിത്രങ്ങളിലുള്ളത്.
പൊലീസ് പറയുന്നത്
തെറ്റായി പാർക് ചെയ്തിരിക്കുന്ന വാഹനങ്ങൾ സന്ത് കബീർ ചൗക്കിലെ ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നതായി അറിഞ്ഞാണ് പൊലീസ് പ്രദേശത്ത് എത്തിയത്. ഇൗ സമയം അവിടെ പാർക് ചെയ്ത രീതിയിൽ ബൈക്കും സമീപം ഉടമയും ഉണ്ടായിരുന്നു. പൊലീസ് ബൈക്ക് നീക്കം ചെയ്യാൻ ശ്രമിച്ചതോടെ ഉടമ തടയുകയായിരുന്നു. താൻ ബൈക്ക് അവിടെ പാർക് ചെയ്തിട്ടില്ലെന്നും ഏതാനും മിനിറ്റുകൾ നിർത്തുകമാത്രമേ ചെയ്തുള്ളൂ എന്നും ഉടമ പറഞ്ഞു. എന്നാൽ ഇത് പോലീസ് ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. തർക്കം രൂക്ഷമായതോടെ ഉടമയെ ഉൾപ്പടെ നീക്കം ചെയ്യാൻ പൊലീസ് നിർദേശം കൊടുത്തു. സമീപത്ത് തടിച്ചുകൂടിയ ആളുകളാണ് സംഭവത്തിെൻറ വീഡിയോ പകർത്തിയത്.
നോ പാർക്കിങ്, നോ സ്റ്റോപ്പിങ് സോണുകൾ
നിലവിൽ രണ്ടുതരത്തിലാണ് വാഹനങ്ങളുടെ പാർക്കിങ്ങിനുള്ള നിയന്ത്രണം പൊലീസ് നടപ്പാക്കുന്നത്. നോ പാർക്കിങ് എന്നും നോ സ്റ്റോപ്പിങ് എന്നും ബേർഡുകൾ നിരത്തിൽ വക്കാറുണ്ട്. നോ പാർക്കിങ് ബോർഡ് ഉണ്ടെങ്കിൽ, ഒരാൾക്ക് അവിടെ വാഹനം നിർത്താൻ കഴിയില്ലെന്ന് അർഥമില്ല. എന്നാൽ ഡ്രൈവർ വാഹനത്തിന് പുറത്തുപോകാൻ പാടില്ല. എന്നാൽ നോ സ്റ്റോപ്പിങ് ബോർഡുള്ള സ്ഥലത്ത് വാഹനം നിർത്താനേ പാടില്ല. തിരക്കേറിയ നഗര റോഡുകളിലും മാർക്കറ്റുകളിലുമാണ് അത്തരം ബോർഡുകൾ വയ്ക്കുന്നത്. നേരത്തേയും ഇത്തരം സംഭവങ്ങൾ രാജ്യത്ത് അരങ്ങേറിയിട്ടുണ്ട്. മുംബൈയിൽ നോ-പാർക്കിങ് മേഖലയിൽ വാഹനം നിർത്തി കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീയെ വാഹനത്തോടൊപ്പം നീക്കം ചെയ്തത് വലിയ വിവാദമായിരുന്നു. പലപ്പോഴും വാഹനം നീക്കം ചെയ്യുേമ്പാൾ ബമ്പറിനും മറ്റും കേടുവരുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.