ചെറുകാറായ ക്വിഡിെൻറ പത്താം വാർഷിക ആഘോഷവേളയിൽ വമ്പൻ ഒാഫറുകൾ പ്രഖ്യാപിച്ച് റെനോ. ചെറുകാറായ ക്വിഡിെൻറ തിരഞ്ഞെടുത്ത വകഭേദങ്ങളിൽ 80,000 രൂപവരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2021 സെപ്റ്റംബർ അവസാനംവരെ ഒാഫർ നിലനിൽക്കും. 1.10 ലക്ഷം വരെ പരമാവധി ലോയൽറ്റി ആനുകൂല്യങ്ങളോടെ 10 അതുല്യമായ റോയൽറ്റി റിവാർഡുകളും റെനോ അവതരിപ്പിച്ചിട്ടുണ്ട്. സാധാരണ ഓഫറുകൾക്ക് പുറമേയാണ് ഇൗ അവസരം ഒരുക്കിയിരിക്കുന്നത്.
പ്രധാന മാറ്റം
ഇതോടൊപ്പം മറ്റൊരു വിപ്ലവകരമായ മാറ്റം, ക്വിഡിെൻറ എല്ലാ വകഭേദങ്ങളിലും ഇനിമുതൽ ഇരട്ട എയർബാഗുകൾ സ്റ്റാൻഡേർഡായി വരുമെന്നതാണ്. റെനോ ഇന്ത്യ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇതുവരെ, ക്വിഡിെൻറ അടിസ്ഥാന വകഭേദങ്ങളിൽ ഡ്രൈവർ സൈഡ് എയർബാഗ് മാത്രമേ ലഭ്യമായിരുന്നുള്ളൂ. ക്വിഡ് ക്ലൈംബർ എഡിഷന് പുതിയ നിറവും സവിശേഷതകളും ലഭ്യമാക്കിയിട്ടുണ്ടെന്നതും എടുത്തുപറയേണ്ടതാണ്.
ഡ്യുവൽ-ടോൺ പെയിൻറ് ഓപ്ഷനിൽ വെള്ള വാഹനത്തിന് കറുത്ത മേൽക്കൂര ലഭിക്കും. ഇലക്ട്രിക് ഒ.ആർ.വി.എമ്മുകളും രാവും പകലും അനുസരിച്ച് ക്രമീകരിക്കാവുന്ന െഎ.ആർ.വി.എമ്മും വാഹനത്തിെൻറ സവിശേഷതകളാണ്. മെക്കാനിക്കലായി, ക്വിഡിൽ 54hp, 0.8 ലിറ്റർ എൻജിനും വലിയ 68hp, 1.0 ലിറ്റർ പെട്രോൾ യൂണിറ്റും തുടരും. രണ്ട് എഞ്ചിനുകൾക്കും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സാണ് നൽകിയിരിക്കുന്നത്, എങ്കിലും വലിയ 1.0 ലിറ്റർ യൂണിറ്റിൽ എ.എം.ടി ഓപ്‌ഷനും നൽകിയിട്ടുണ്ട്. 4.06 മുതൽ 5.51 ലക്ഷംവരെയാണ് വാഹനത്തിെൻറ വില (2021 മോഡൽ വർഷത്തേക്കുള്ള റെനോ ക്വിഡിെൻറ വിശദമായ വില പട്ടിക ചിത്രത്തിൽ).
ക്വിഡിനൊപ്പം കൈഗർ കോംപാക്റ്റ് എസ്‌യുവി മികച്ച വിൽപ്പനയാണ് നേടുന്നതെന്ന് റെനോ പറയുന്നു. റെനോയുടെ ജനപ്രിയ എംപിവിയായ ട്രൈബറിൽ അടുത്തിടെ നിരവധി കൂട്ടിച്ചേർക്കലുകൾ കമ്പനി നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.