ഫ്രഞ്ച് വാഹന കമ്പനിയായ റെനോ തങ്ങളുടെ ലോഗോ പരിഷ്കരിച്ചു. നിലവിൽ വൈദ്യുത വാഹനങ്ങളിൽ അവതരിപ്പിച്ച ലോഗോ 2024ഓടെ മുഴുവൻ വാഹന ശ്രേണിയിലും ഉൾപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു. വരാനിരിക്കുന്ന കാലത്തെ വൈദ്യുതവത്കരണത്തിന്റെകൂടി സൂചന നൽകുന്നതാണ് പുതിയ ലോഗോ. 1925 ലാണ് ഡയമണ്ട് ആകൃതിയിലുള്ള ലോഗോ കമ്പനി അവതരിപ്പിക്കുന്നത്. പിന്നീടിതിന് നിരവധി മാറ്റങ്ങൾ സംഭവിച്ചു. നിലവിലെ റെനോ ലോഗോ 1992 ലാണ് വരുന്നത്. ഇതും നാല് പ്രാവശ്യം പുതുക്കിയിട്ടുണ്ട്. 2015ലാണ് തടിച്ച നിലവിലെ ലോഗോ പുറത്തിറക്കുന്നത്.േ
പുതിയ ലോഗോ
ലോഗോ രൂപകൽപ്പനയിലെ പുതിയ ട്രെൻഡായ ദ്വിമാന രൂപം പിന്തുടരുന്നതാണ് പുതിയ ലോഗോ. ഡിജിറ്റൽ രൂപത്തിലുള്ള പഴയ ത്രീ ഡി ഡിസൈനുകളേക്കാൾ മികച്ചതാണ് പുതിയ ടു ഡി ലോഗോയെന്നാണ് വിലയിരുത്തൽ. അടുത്തിടെ റെനോ ഫൈവ് വൈദ്യുത കൺസപ്ട് കാർ കമ്പനി പുറത്തിറക്കിയിരുന്നു. അന്നാണ് ആദ്യമായി പുതിയ ലോഗോ അവതരിപ്പിച്ചത്. ഡിസൈൻ ഡയറക്ടർ ഗില്ലെസ് വിദാൽ ആണ് ലോഗോ രൂപകൽപ്പന ചെയ്തത്. 'റെനോ ഫൈവ് ഞങ്ങൾക്ക് ശക്തമായൊരു പരീക്ഷണ കേന്ദ്രമായിരുന്നു' -വിഡാൽ പറഞ്ഞു. 'ലോഗോയെക്കുറിച്ച് ഞങ്ങൾക്ക് ലഭിച്ച ആവേശകരവും മികച്ചതുമായ പ്രതികരണം കണക്കിലെടുത്താണ് ഞങ്ങളത് തുടരാൻ തീരുമാനിച്ചത്.
മോഡലുകൾ പുതുക്കുകയോ മാറ്റിസ്ഥാപിക്കുകയോ ചെയ്യുേമ്പാൾ ലോഗോ ക്രമേണ ശ്രേണിയിലുടനീളം അവതരിപ്പിക്കും. 2024 ഓടെ ഇത് എല്ലാ റിനോ മോഡലിലും എത്തും' -വിദാൽ കൂട്ടിച്ചേർത്തു. റെനോ നിലവിൽ ഒന്നിലധികം എസ്‌യുവികൾ ഇന്ത്യൻ വിപണിയിൽ വിൽക്കുന്നുണ്ട്. ക്വിഡ് ഹാച്ച്ബാക്, അടുത്തിടെ പുറത്തിറക്കിയ കൈഗർ കോംപാക്റ്റ് എസ്‌യുവിയും ജനപ്രിയ ഡസ്റ്ററും ബ്രാൻഡിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.