ഏറെ പ്രതീക്ഷയോടെ ടൊയോട്ട ഇന്ത്യയിലേക്ക് കൊണ്ടുവന്ന യാരിസ് കുറഞ്ഞുകാലം കൊണ്ടാണ് ഉൽപ്പാദനം നിർത്തിയത്. വാഹനം ഇപ്പോഴും കമ്പനിയുടെ കൈവശം സ്റ്റോക്കുണ്ട്. അത് വിറ്റൊഴിയുേമ്പാഴേക്കും പുതിയ അവതാരം പിറവികൊള്ളും.
യാരിസിനേക്കാൾ മനോഹരമായി അണിയിച്ചൊരുക്കിയ ടൊയോട്ട ബെൽറ്റയാണ് ഇനി രംഗത്തുവരാൻ പോകുന്നത്. റീബാഡ്ജിങ്ങിന്റെ ഭാഗമായി മാരുതി സിയാസിന്റെ ഉടുപ്പണിഞ്ഞാണ് ബെൽറ്റയുടെ വരവ്. വാഹനം ആഗസ്റ്റ് മധ്യത്തിൽ ഷോറൂമുകളിൽ എത്തുമെന്നാണ് വിവരം. മറ്റ് മാരുതി അധിഷ്ഠിത ടൊയോട്ട വാഹനങ്ങളെപ്പോലെ ഇതും കമ്പനിയെ മുന്നോട്ടുനയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
തുടക്കം മുതൽ യാരിസിന്റെ വിൽപ്പന മന്ദഗതിയിലായിരുന്നു. പ്രധാന എതിരാളികളായ ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർന, മാരുതി സിയാസ് േപാലുള്ള വാഹനങ്ങൾക്ക് മുന്നിൽ യാരിസിന് പിടിച്ചുനിൽക്കാനായില്ല. ഇന്റീരിയർ സ്പേസ്, ഫീച്ചറുകൾ എന്നിവ കുറവായിരുന്നെങ്കിൽ വില താരതമ്യേന കൂടുതലായിരുന്നു.
യാരിസിന്റെ വിൽപ്പന പ്രതിമാസം നാലക്കം പോലും കടത്താൻ ടൊയോട്ടക്ക് കഴിഞ്ഞില്ല. കൂടാതെ ക്രെറ്റ പോലുള്ള എസ്.യു.വികൾക്ക് എതിരാളികളെ ഒരുക്കാനുള്ള പ്ലാൻറിനായും യാരിസിനെ പിൻവലിക്കേണ്ടി വന്നു. ടൊയോട്ടയുടെ പ്ലാന്റ് നമ്പർ രണ്ടിൽ യാരിസിന്റെ സ്ഥാനത്ത് മാരുതിയും ടൊയോട്ടയും മറ്റു വാഹനങ്ങൾ നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
ടൊയേട്ടാ തങ്ങളുടെ സെഡാനുകളെയും ഹാച്ച്ബാക്കുകളെയും പല നാട്ടിൽ വ്യത്യസ്ത പേരിലാണ് വിളിക്കുന്നത്. യാരിസിന് ചില നാടുകളിൽ വിയോസ് എന്നാണ് പേര്. എന്നാൽ ജപ്പാൻ, ചൈന, മലേഷ്യ തുടങ്ങിയ വിപണികളിൽ ഇതിന് ബെൽറ്റ എന്നാണ് പേര്. ലാറ്റിൻ പദമായ ബെല്ലി (മനോഹരം) എന്നതിൽനിന്നാണ് ഈ വാക്ക് കടമെടുത്തിരിക്കുന്നത്. കൂടാതെ ഓസി ഭാഷയിൽ ബെൽറ്റക്ക് വെടിക്കെട്ട് എന്ന അർഥവും ഇതിനുണ്ട്. എന്തായാലും ഈ പേര് തന്നൊയണ് ഇപ്പോൾ ഇന്ത്യയിൽ നൽകുന്നത്.
സിയാസും ബെൽറ്റയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. മൈൽഡ് ഹൈബ്രിഡ് സംവിധാനത്തോട് കൂടിയുള്ള 105 എച്ച്.പി, 1.5 ലിറ്റർ കെ സീരീസ് പെട്രോൾ എഞ്ചിനായിരിക്കും ഇതിലുണ്ടാവുക. കൂടാതെ 4 സ്പീഡ് ഓട്ടോമാറ്റിക്കും ലഭിക്കും.
മാരുതിയിൽനിന്ന് കടമെടുത്ത ഗ്ലാൻസ, അർബൻ ക്രൂയിസർ എന്നിവ പോലെ ബെൽറ്റക്കും കൂടുതൽ ശക്തമായ വാറന്റി പാക്കേജ് നൽകുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ മാരുതിയിൽനിന്ന് അൽപ്പം വ്യത്യസ്തമായ വേരിയന്റുകളും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.