നാട്ടിൽ ഒരുതരം വിൽപ്പനക്കാർക്കും ഇതൊരു നല്ല കാലമല്ല. എല്ലാത്തരം കച്ചവടവും നടുവൊടിഞ്ഞ് കിടക്കുകയാണ്. ജി.ഡി.പി വീണത് മൂക്കുംകുത്തിയാണ്. ഇൗ ദുരവസ്ഥയിലും 2020 ഒാഗസ്റ്റിൽ രാജ്യത്ത് 50,000 ബൈക്കുകൾ വിറ്റഴിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്.
2019 ഒാഗസ്റ്റിനെ അപേക്ഷിച്ച് വിൽപ്പന കുറവാണെങ്കിലും കൊറോണക്കാലം പരിഗണിക്കുേമ്പാൾ ആശ്വാസ കച്ചവടമാണ് കമ്പനി നേടിയിരിക്കുന്നത്. ആഭ്യന്തര വിപണിയിൽ 47,571 യൂനിറ്റുകളും കയറ്റുമതിയിൽ 2,573 എണ്ണവുമായി 50,144 ബൈക്കുകളാണ് റോയൽ ഒാഗസ്റ്റിൽ വിറ്റഴിച്ചത്. ജൂലൈയിൽ വിറ്റ 40,334 യൂനിറ്റുമായി താരതമ്യപ്പെടുത്തിയാലും മികച്ച പ്രകടനമാണ് കമ്പനിയുടേത്.
അവസാനത്തെ അഞ്ച് മാസമെടുത്താൽ വിൽപ്പനയിൽ കനത്ത് ഇടിവാണ് കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് കാണാനാവുന്നത്. 2019ൽ 2,72,364 യൂനിറ്റ് വിറ്റിടത്തുനിന്ന് 2020ൽ എത്തിയപ്പോൾ 1,40,435 എണ്ണമായി കുറഞ്ഞിട്ടുണ്ട്. കയറ്റുമതിയാകെട്ട 60 ശതമാനമാണ് കൂപ്പുകുത്തിയത്. 18,434യൂനിറ്റിൽ നിന്ന് 7,312 ആയി എക്സ്പോർട്ട് കുറഞ്ഞു. കഴിഞ്ഞ മാസം നടന്ന വിൽപ്പനയിലധികവും ക്ലാസിക് 350 ആയിരുന്നു.
ഉത്സവ സീസണായി പരിഗണിക്കുന്ന കാലയളവിൽ സാധാരണഗതിയിൽ വിൽപ്പന വർധിക്കാറുണ്ട്. ഒാണക്കാലത്ത് കേരളത്തിൽ ഒരു ദിവസം 1000 ബൈക്കുകളുടെ റെക്കോർഡ് വിൽപ്പനയും റോയൽ നടത്തി. ഒാഗസ്റ്റ് 30 നായിരുന്നു ഇൗ 'മഹാ' കച്ചവടം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.