ഇൻറർസെപ്റ്റർ 650, കോണ്ടിനെൻറൽ ജിടി 650 എന്നിവയുടെ ബിഎസ് 6 പതിപ്പുകളുടെ വില റോയൽ എൻഫീൽഡ് വർധിപ്പിച്ചു. പുതിയ എമിഷൻ റെഗുലേഷനുകളിലേക്ക് മാറിയതിനുശേഷം റോയലിെൻറ മുൻനിര ബൈക്കുകൾക്ക് ആദ്യമായാണ് വിലവർദ്ധനവ് നിലവിൽവന്നത്. 1,837രൂപയാണ് ഇരുമോഡലുകൾക്കും വർധിച്ചത്.
ഇൻറർസെപ്റ്റർ 650 ബിഎസ് 6 ശ്രേണിക്ക് ഇപ്പോൾ 2.66 ലക്ഷം മുതൽ 2.87 ലക്ഷം വരെയാണ് വില. കോണ്ടിനെൻറൽ ജിടിക്ക് 2.82 ലക്ഷം മുതൽ 3.03 ലക്ഷം വരെ വിലയുണ്ട് (എല്ലാ വിലകളും എക്സ്ഷോറൂം). ലോക്ഡൗൺ സമയത്ത് നൽകുന്ന സേവനങ്ങൾക്കും ബിഎസ് 6 പരിഷ്കാരങ്ങളുടെ ഫലമായുണ്ടായ സാേങ്കതിക ചിലവുകൾ കാരണവും ഏപ്രിൽ മുതൽ മിക്കവാറും എല്ലാ നിർമ്മാതാക്കളും തങ്ങളുടെ വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു.
650 സി.സി ഇരട്ടകൾ എന്നാണ് ഇൻറർസെപ്റ്റർ കോണ്ടിനെൻറൽ ജിടി എന്നീ ബൈക്കുകൾ അറിയെപ്പടുന്നത്. 648 സിസി പാരലൽ-ട്വിൻ സിലിണ്ടർ എഞ്ചിൻ 47 ബിഎച്ച്പി കരുത്തും 52 എൻഎം ടോർക്കും ഉദ്പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയർബോക്‌സാണ്. ഇൻറർസെപ്റ്റർ 650 ക്ലാസിക് ഡിസൈനാണ് പിൻതുടരുന്നത്. കഫേ റേസർ സ്റ്റൈലിംഗിൽ ക്ലിപ്പ്-ഓൺ ഹാൻഡിൽബാറുകളും സിംഗിൾ സീറ്റുമായാണ് കോണ്ടിനെൻറൽ ജിടി വരുന്നത്. ഇൻറർസെപ്റ്റർ 650 െൻറ 13.7 ലിറ്റർ ഇന്ധന ടാങ്കിനെ അപേക്ഷിച്ച് ചെറുതാണ് (12.5 ലിറ്റർ) കോണ്ടിനെൻറൽ ജിടിയുടേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.