റോയൽ എൻഫീൽഡ് വാഹനം ഡിസൈൻ ചെയ്യാനുള്ള അവസരം ഒരുക്കി ബിൾഡ് യുവർ ഓൺ ലെജൻഡ്സ്' പദ്ധതിയുമായി റോയൽ എൻഫീൽഡ്. റോയൽ എൻഫീൽഡിന്‍റെ ആദ്യത്തെ മോട്ടോർ സൈക്കിൾ കസ്റ്റമൈസേഷൻ കാമ്പയിനാണിത്. മീറ്റിയോർ 350നെ അടിസ്ഥാനമാക്കി ഡിസൈനുകൾ സമർപ്പിക്കാനാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് റോയൽ എൻഫീൽഡ് ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
റോയല്‍ എന്‍ഫീഡ് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ സ്വയം ആശയ പ്രകാശനം നടത്താനുള്ള താല്‍പര്യം വളര്‍ത്തുകയും ആഗോള മോട്ടോര്‍ സൈക്കിള്‍ രൂപകല്‍പനാ മികവ് വളര്‍ത്താനുമാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതെന്ന് റോയല്‍ എന്‍ഫീല്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ആഗോള തലവൻ ശുഭ്രാന്‍ശു സിങ് പറഞ്ഞു. ലഭിക്കുന്ന ഡിസൈനുകളിൽ നിന്ന് മൂന്ന് വ്യത്യസ്ത ജൂറി പാനലുകള്‍ മൂന്ന് രൂപകല്‍പനകളെ തെരഞ്ഞെടുക്കും. ഏറ്റവും മികച്ച രൂപകല്‍പന വിദഗ്ധർക്ക് ചെന്നൈയിലെ റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യ ടെക് സെന്‍ററില്‍ കമ്പനിയുടെ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ ടീമുമായി സഹകരിച്ച് പ്രവര്‍ത്തിക്കാൻ അവസരം ലഭിക്കും.
തങ്ങളുടെ രൂപകല്‍പനയെ മെച്ചപ്പെടുത്തി നിര്‍മ്മാണ യോഗ്യമാക്കാന്‍ സാധിക്കുകയും ചെയ്യും. ഇന്ത്യയിലെ ഏതെങ്കിലുമൊരു കസ്റ്റം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാവുമായി ചേര്‍ന്ന് ഏതാനും മാസങ്ങള്‍ക്കകം രൂപകല്‍പന ജീവന്‍ നല്‍കാനും അവസരമുണ്ട്. ബൈക്ക് എക്‌സിഫിന്‍റെ സീനിയര്‍ എഡിറ്ററായ വെസ് റെയ്‌നെക്ക്, റോളന്‍ഡ് സാന്‍ഡ്‌സ് ഡിസൈനിലെ റോളന്‍ഡ് സാന്‍ഡ്‌സ്, രാജ്പുത്താന കസ്റ്റംസിലെ വിജയ് സിങ്, മോട്ടോര്‍ വേള്‍ഡിന്‍റെ എക്‌സിക്യൂട്ടീവ് എഡിറ്ററായ പാബ്ലോ ചാറ്റര്‍ജി എന്നിവരാണ് ആശയങ്ങളേയും രൂപകല്‍പനകളേയും വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.