നിലവിലെ ഉപഭോക്താക്കൾക്കും ഭാവിയിൽ ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുമായി മൊബൈൽ ആപ്പ് അവതരിപ്പിച്ച് റോയൽ എൻഫീൽഡ്. ആപ്ലിക്കേഷൻ വഴി ബൈക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇഷ്ടപ്പെട്ട വേരിയൻറും കളർ ഓപ്ഷനുകളും നൽകി ഇഷ്ടമുള്ള മോഡൽ ആപ്പ് വഴി തിരഞ്ഞെടുക്കാനാകും. പണമടക്കാനുള്ള സൗകര്യവും അപ്ലിക്കേഷനിൽ നൽകിയിട്ടുണ്ട്.
ആപ്പിൽ ബുക്ക് ചെയ്ത ശേഷം തിരഞ്ഞെടുത്ത ഡീലർഷിപ്പിൽ നിന്ന് ബൈക്ക് ഡെലിവറി ചെയ്യാം. റോയൽ എൻഫീൽഡ് റൈഡുകൾക്കും ഇവൻറുകൾക്കും സ്വയം രജിസ്റ്റർ ചെയ്യാനും പുതിയ ആപ്ലിക്കേഷൻ ആളുകൾക്ക് അവസരം നൽകുന്നു. സർവീസ് ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് മറ്റൊന്ന്.
വാഹനത്തിെൻറ കംപ്ലയിൻറുകൾ രേഖപ്പെടുത്തി വാഹനം സർവീസിനായി ബുക്ക് ചെയ്യാം. ഇതിനുശേഷം ബൈക്ക് സർവീസ് സെൻററിൽ നൽകിയാൽ മതിയാകും. സർവീസ് സ്റ്റേഷനുകളിൽ പിക്ക് അപ്പ്-ഡ്രോപ്പ് സൗകര്യങ്ങളും റോയൽ എൻഫീൽഡ് നൽകുന്നുണ്ട്. കൂടാതെ ചെറിയ പ്രശ്‌നങ്ങൾ സ്വയം പരിഹരിക്കാനും അടുത്ത സവാരിക്ക് തയ്യാറാകാനും സഹായിക്കുന്ന ഡി.െഎ.വൈ ഗൈഡുകൾ ആപ്പുവഴി പരിശോധിക്കാനാകും.
അടിയന്തിര സാഹചര്യങ്ങളിൽ റോഡ്സൈഡ് അസിസ്റ്റ് ലഭ്യമാക്കാനും അപ്ലിക്കേഷൻ സഹായിക്കും. ഉപഭോക്താക്കളുടെ ഷോറൂമുകളിലേക്കും സർവീസ് സെൻററുകളിലേക്കുമുള്ള അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കുകയാണ് കമ്പനി ആപ്പിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.