ചെന്നൈ: ഇലക്ട്രിക് സ്കൂട്ടറുകളുടെ സുരക്ഷയെ കുറിച്ച് ആശങ്കകൾ ഉയരുന്നതിടെ തമിഴ്നാട്ടിൽ ഷോറൂം കത്തിനശിച്ചു. ഇലക്ട്രിക് സ്കൂട്ടർ കത്തിയതിനെ തുടർന്ന് ഷോറൂമിന് തീപിടിക്കുകയായിരുന്നു. ഡീലർഷിപ്പിൽ പാർക്ക് ചെയ്യുന്നതിനിടെയാണ് സ്കൂട്ടറിന് തീപിടിത്തമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഒകിനോവ കമ്പനിയുടെ ഡീലർഷിപ്പിലാണ് തീപിടിത്തമുണ്ടായത്. എത്രത്തോളം നാശനഷ്ടം ഷോറൂമിനുണ്ടായെന്നത് സംബന്ധിച്ച് വ്യക്തതയില്ല. തകരാറിനെ തുടർന്ന് ഒകിനോവ 3215 സ്കൂട്ടറുകൾ തിരിച്ചു വിളിച്ചിരുന്നു. ബാറ്ററി തകരാറിനെ തുടർന്നാണ് വാഹനങ്ങൾ തിരിച്ചുവിളിച്ചത്. ഇതിന് പിന്നാലെയാണ് തീപിടിത്തം സംബന്ധിച്ച വാർത്തകളും പുറത്ത് വരുന്നത്.
നേരത്തെ ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച സംഭവവും നടന്നിരുന്നു. ഇതിന്റെ വിഡിയോയും വൈറലായിരുന്നു. ട്രക്കിൽ കൊണ്ടു വരുന്നതിനിടെ ജിതേന്ദ്ര ഇ.വിയുടെ സ്കൂട്ടറിനും തീപിടിച്ചിരുന്നു. 40ഓളം വാഹനങ്ങളുമായി വരുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്.
okinawa
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.