ഹെവി വാഹനങ്ങളിലെ സീറ്റ് ബെൽറ്റ്: കാമറപ്പിഴയിൽ ഇളവ്

തി​രു​വ​ന​ന്ത​പു​രം: ബ​സു​ക​ള​ട​ക്കം ഹെ​വി വാ​ഹ​ന​ങ്ങ​ളി​ലെ മു​ൻ​സീ​റ്റ്​ യാ​ത്രി​ക​ർ സീ​റ്റ്​ ബെ​ൽ​റ്റ്​ ധ​രി​ച്ചി​ല്ലെ​ങ്കി​ൽ എ.​ഐ കാ​മ​റ വ​ഴി പി​ഴ ചു​മ​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഇ​ള​വു​വ​രു​ത്തി. പ​ക​രം മു​ൻ​സീ​റ്റു​ക​ളി​ൽ ബെ​ൽ​റ്റി​ല്ലാ​ത്ത ഹെ​വി വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ഫി​റ്റ്ന​സ് ല​ഭി​ക്കി​ല്ലെ​ന്ന നി​ല​യി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി.

ഇ​തു​സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ങ്ങി. ബു​ധ​നാ​ഴ്ച മു​ത​ൽ സീ​റ്റ്​ ബെ​ൽ​റ്റ്​ ഘ​ടി​പ്പി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ഫി​റ്റ്​​ന​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ല​ഭി​ക്കി​ല്ല. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ്​ സാ​ധാ​ര​ണ ഫി​റ്റ്ന​സ് അ​നു​വ​ദി​ക്കു​ന്ന​ത്. ഫ​ല​ത്തി​ൽ ഹെ​വി വാ​ഹ​ന​ങ്ങ​ളി​ൽ സീ​റ്റ് ബെ​ൽ​റ്റ് പൂ​ർ​ണ​മാ​യി ന​ട​പ്പാ​കാ​ൻ ഇ​നി​യും ഒ​രു വ​ർ​ഷ​മെ​ടു​ക്കും. മാ​ത്ര​മ​ല്ല, പി​ഴ ചു​മ​ത്ത​ൽ എ​ന്നു​മു​ത​ലെ​ന്ന്​ തീ​രു​മാ​നി​ച്ചി​ട്ടു​മി​ല്ല. സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ എ​തി​ർ​പ്പ്​ പ​രി​ഗ​ണി​ച്ചാ​ണ്​ ഇ​ള​വ്​ വ​രു​ത്തി​യ​ത്. സീ​റ്റ്​ ബെ​ൽ​റ്റ്​ തീ​രു​മാ​നം പൂ​ർ​ണ​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഇ​ത്​ അ​ധി​ക സാ​മ്പ​ത്തി​ക ഭാ​ര​മു​ണ്ടാ​ക്കു​മെ​ന്നു​മാ​ണ്​ സ്വ​കാ​ര്യ ബ​സു​ക​ളു​ടെ നി​ല​പാ​ട്.

എ.​ഐ കാ​മ​റ വ​ഴി പി​ടി​കൂ​ടു​ന്ന ഗ​താ​ഗ​ത കു​റ്റ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണെ​ങ്കി​ലും പി​ഴ ചു​മ​ത്തു​ന്ന​വ​യു​ടെ എ​ണ്ണം കു​റ​വാ​ണ്. ഹെ​വി വാ​ഹ​ന​ങ്ങ​ളി​ലെ സീ​റ്റ്​ ബെ​ൽ​റ്റി​ല്ലാ​ത്ത​ത്​ കാ​മ​റ​യി​ൽ വ്യാ​പ​ക​മാ​യി പ​തി​യു​ന്ന​താ​ണ്​ കു​റ്റ​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടാ​ൻ കാ​ര​ണ​മെ​ന്ന്​​ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്​ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

ഇ​വ​ക്ക്​​ പി​ഴ ഈ​ടാ​ക്കാ​ൻ തീ​രു​മാ​നി​ക്കാ​ത്ത​തി​നാ​ൽ കേ​സെ​ടു​ക്കു​ന്നി​ല്ല. അ​താ​ണ്​ പി​ഴ​ചു​മ​ത്തു​ന്ന കേ​സു​ക​ൾ കു​റ​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ വ​കു​പ്പ്​ പ​റ​ഞ്ഞി​രു​ന്ന​ത്. ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ ഇ​ത്ത​​രം കു​റ്റ​ങ്ങ​ളും കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ വ​രു​ന്ന​തോ​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു ഗ​താ​ഗ​ത മ​ന്ത്രി പ​റ​ഞ്ഞ​ത്. ഈ ​നി​ല​പാ​ടാ​ണ്​ ഇ​പ്പോ​ൾ ല​ഘൂ​ക​രി​ച്ച​ത്. സ്റ്റേ​ജ് കാ​രി​യേ​ജു​ക​ള്‍ക്കു​ള്ളി​ലും പു​റ​ത്തും കാ​മ​റ​ക​ള്‍ ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വും ബു​ധ​നാ​ഴ്ച മു​ത​ൽ നി​ല​വി​ൽ വ​രും. 

Tags:    
News Summary - Seat belts in heavy vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.