ഇന്ത്യയുടെ ഇ.വി യുദ്ധത്തിൽ നിശബ്ദ മുന്നേറ്റവുമായി സിമ്പിൾ വൺ. ബംഗളൂരു ആസ്ഥാനമായുള്ള സിമ്പിൾ എനർജിയുടെ ഇ.വി സ്കൂട്ടർ 'വൺ' സ്വാതന്ത്ര്യ ദിനത്തിൽ ആണ് അവതരിപ്പിക്കപ്പെട്ടത്. ആദ്യഘട്ടത്തിൽ കേരളം ഉൾപ്പടെ 13 സംസ്ഥാനങ്ങളിൽ സിമ്പിൾ വൺ ലഭ്യമാകും. വണ്ണിെൻറ ബുക്കിങും ആരംഭിച്ചിട്ടുണ്ട്. 1,947 രൂപ നൽകിയാണ് വാഹനം ബുക്ക് ചെയ്യേണ്ടത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച വർഷത്തിെൻറ സ്മരണയിലാണ് ബുക്കിങ് തുക 1947 ആയി നിശ്ചയിച്ചിരിക്കുന്നത്.
പരസ്യ കോലാഹലങ്ങളോ അവകാശവാദങ്ങളോ ഇല്ലാതെയാണ് സിമ്പിൾ വൺ നിരത്തിലെത്തിയത്. എന്നാൽ രാജ്യത്ത് ലഭ്യമാകുന്ന മികച്ച ഇ.വി സ്കൂട്ടറുകളിൽ ഒന്നായി സിമ്പിൾ വൺ മാറിയിട്ടുണ്ട്. 30,000 ബുക്കിങ്ങുകളാണ് തങ്ങൾക്ക് ഇതുവരെ ലഭിച്ചതെന്ന് സിമ്പിൾ എനർജി പറയുന്നു. സീറോ മാർക്കറ്റിങ്ങിലൂടെ ലഭിച്ച ഇൗ ജനപ്രിയത യെ ഏറെ വിലമതിക്കുന്നുവെന്നും കമ്പനി അധികൃതർ പറഞ്ഞു.
ആസ്ഥാനം ബംഗളൂരു
ബംഗളൂരുവിലാണ് വണ്ണിെൻറ പുറത്തിറക്കൽ ചടങ്ങ് നടന്നത്. 1.10 ലക്ഷമാണ് വാഹനത്തിന് വിലയിട്ടിരിക്കുന്നത്. ഒരു തവണ ചാർജ് ചെയ്താൽ ഇക്കോ മോഡിൽ 203 കിലോമീറ്ററും െഎഡിയൽ ഡ്രൈവിങ് കണ്ടീഷനുകളിൽ 236 കിലോമീറ്ററും റേഞ്ച് നൽകും. മണിക്കൂറിൽ 105 കിലോമീറ്റർ ആണ് ബൈക്കിെൻറ വേഗത. സിമ്പിൾ വൺ ഇലക്ട്രിക് സ്കൂട്ടർ തമിഴ്നാട്ടിലെ ഹൊസൂരിലെ ഇവി മേക്കേഴ്സ് പ്ലാൻറിലാണ് നിർമിക്കുന്നത്. ആദ്യ ഘട്ടത്തിൽ പ്രതിവർഷം 10 ലക്ഷം വാഹനങ്ങളുടെ വാർഷിക ഉത്പാദന ശേഷിയാണ് പ്ലാൻറിനുള്ളത്. കേരളം, കർണാടക, തമിഴ്നാട്, ഡൽഹി, ഗോവ, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ ഇ-സ്കൂട്ടർ ലഭ്യമാക്കും.
ബാറ്ററി
നീക്കംചെയ്യാവുന്ന ബാറ്ററി പായ്ക്കാണ് സിമ്പിൾ ഇ.വിയുടെ മറ്റൊരു പ്രത്യേകത. ബാറ്ററി പാക്കിന് ആറ് കിലോഗ്രാമിൽ കൂടുതൽ ഭാരം വരും. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം എന്ന കണക്കിലാവും വാഹനം നിർമിച്ച് നൽകുക. മാർക്ക് 2 ലിഥിയം അയൺ ബാറ്ററി പാക്കാണ് സിമ്പിൾ വണ്ണിൽ ഉപയോഗിക്കുക. 4.8kWh െൻറ ശേഷിയാണ് ബാറ്റിക്ക് ഉള്ളത്. ഇൗഥർ 450X െൻറയും (2.61kWh) ടി.വി.എസ് െഎ ക്യൂബിേൻറയും (2.25kWh) ബാറ്ററികളുമായി താരതമ്യപ്പെടുത്തിയാൽ കരുത്തുകൂടുതലാണ് സിമ്പിളിന്. 236 കിലോമീറ്റർ റേഞ്ച് സിമ്പിൾ എനർജിക്ക് അവകാശപ്പെടാനുള്ള ഒരു കാരണം ഇതാണ്. മൂന്ന് മുതൽ ഏഴ് മാസത്തിനുള്ളിൽ ഇവി കമ്പനി 300 ലധികം പബ്ലിക് ഫാസ്റ്റ് ചാർജറുകൾ രാജ്യത്തുടനീളം സ്ഥാപിക്കും.
ടച്ച് സ്ക്രീൻ റൈഡർ ഡിസ്പ്ലേ, 30 ലിറ്റർ ബൂട്ട് സ്പേസ് എന്നിവ വാഹനം വാഗ്ദാനം ചെയ്യുന്നു. 110 കിലോഗ്രാം ആണ് വാഹനത്തിെൻറ ഭാരം. 200 എംഎം ഫ്രണ്ട് ഡിസ്ക് ബ്രേക്കാണ് ഇതിലുള്ളത് കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റൽ ഡാഷ്‌ബോർഡ്, ഓൺ-ബോർഡ് നാവിഗേഷൻ, ജിയോ-ഫെൻസിങ്, എസ്ഒഎസ് സന്ദേശം, ഡോക്യുമെൻറ് സ്റ്റോറേജ്, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ബ്ലൂടൂത്ത് കണക്റ്റിവിറ്റി തുടങ്ങി നിരവധി സവിശേഷതകളും വണ്ണിലുണ്ട്. ചുവപ്പ്, വെള്ള, കറുപ്പ്, നീല എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളാണ് നൽകിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ എക്സ്പീരിയൻസ് സെൻററുകൾ തുറക്കുമെന്നും രാജ്യത്തുടനീളം വിപണന ശൃഖല വ്യാപിപ്പിക്കുന്നതിന് 350 കോടി നിക്ഷേപിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
നിലവിൽ വിപണിയിലെ ഹിറ്റ് വാഹനമായ ഹോണ്ട ആക്ടീവ സിക്സ് ജിയുടെ പെട്രോൾ ടാങ്ക് 5.3ലിറ്ററാണ്. ഇൗ ടാങ്കിൽ മൊത്തത്തിൽ ഇന്ധനം നിറച്ചാൽ വാഹനത്തിന് ഒാടാനാവുക 260 കിലോമീറ്ററാണ് (മൈലേജ് 50 കിലോമീറ്റർ കണക്കാക്കിയാൽ). ഇതിനർഥം സിമ്പിൾ വണ്ണിന് പറയുന്ന റേഞ്ച് ലഭിക്കുകയാണെങ്കിൽ അത് വിപ്ലവകരമായിരിക്കുമെന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.