മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത അനുജന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കിയ 20കാരിയായ സഹോദരിക്ക് കോടതി പിഴയും തടവും വിധിച്ചു. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി മുസ്ല്യാരകത്ത് മുജീബ് റഹ്മാന്റെ മകള്‍ ലിയാന മഖ്ദൂമക്കാണ് (20) മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് 25,250 രൂപ പിഴയും കോടതി പിരിയുംവരെ തടവും വിധിച്ചത്.
2022 നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി എസ്.ഐ ഖമറുസ്സമാനും സംഘവും പട്രോളിങ് നടത്തുന്നതിനിടെയാണ് വിദ്യാര്‍ഥിയെ പിടികൂടിയത്.
കേസ് പരിഗണിച്ച മഞ്ചേരി ജെ.എഫ്.സി.എം കോടതി ഡിസംബര്‍ ഏഴിന് ലിയാനക്ക് ജാമ്യം നല്കി. 50,000 ബോണ്ടിന്മേലുള്ള രണ്ടാള് ജാമ്യമടക്കമുള്ള ഉപാധികളിലായിരുന്നു ജാമ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.