കുഷാഖ് ലാവ ബ്ലൂ എഡിഷനുമായി സ്‌കോഡ; വില 17.99 ലക്ഷം

കുഷാഖ് മിനി എസ്.യു.വിയുടെ ബ്ലൂ എഡിഷൻ വേരിയന്റുകൾ അവതരിപ്പിച്ച് സ്കോഡ. സാധാരണ മോഡലിനെ അപേക്ഷിച്ച് അകത്തും പുറത്തും ചില്ലറ മാറ്റങ്ങൾ പുതിയ മോഡലിനുണ്ട്. ലാവ ബ്ലൂ എഡിഷൻ മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് യഥാക്രമം 17.99 ലക്ഷം രൂപയും 19.19 ലക്ഷം രൂപയുമാണ് വില. 


സ്‌റ്റൈൽ, മോണ്ടെ കാർലോ വേരിയന്റുകളുടെ ഇടയിലാണ് പ്രത്യേക പതിപ്പിന് സ്കോഡ ഇടംനൽകിയിരിക്കുന്നത്.  150 ബിഎച്ച്‌പിയും 250 എൻഎം ടോർകും പുറത്തെടുക്കുന്ന 1.5 എൽ, 4 സിലിണ്ടർ ടിഎസ്‌ഐ ടർബോ പെട്രോൾ എഞ്ചിനാണ് ബ്ലൂ എഡിഷന് നൽകിയിരിക്കുന്നത്. 6-സ്പീഡ് മാനുവൽ, 7-സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്‌സ് എന്നിവയിൽ വാഹനം ലഭിക്കും.


പുറംഭാഗത്ത്, ക്രോം ഫിനിഷോടുകൂടിയ ഫ്രണ്ട് ഗ്രില്ലും ബി-പില്ലറിൽ പ്രത്യേക 'എഡിഷൻ' ബാഡ്ജിംഗും ലോവർ ക്രോം ഗാർണിഷും സ്കോഡ കുഷാഖ് ലാവ ബ്ലൂ എഡിഷന്റെ സവിശേഷതയാണ്. ഒരു പ്ലസ് എഡിഷൻ കുഷ്യൻ തലയിണകളും പുഡിൽ ലാമ്പുകളും ഉപയോഗിച്ച് ഇന്റീരിയർ വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. 


ബ്ലൂ എഡിഷൻ ലെതർ അപ്ഹോൾസ്റ്ററി, പുഷ് ബട്ടൺ സ്റ്റാർട്ടോടു കൂടിയ കീലെസ് എൻട്രി, സബ്‌വൂഫറോടുകൂടിയ 6-സ്പീക്കർ സൗണ്ട് സിസ്റ്റം, സിംഗിൾ-പേൻ സൺറൂഫ്, ഓട്ടോ ഡിമ്മിങ് ഐആർവിഎമ്മുകൾ, വയർലെസ് ഫോൺ ചാർജർ, കറുപ്പും ചാരനിറത്തിലുള്ള ലെതറും ഉള്ള വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ വാഹനത്തിൽ നൽകിയിരിക്കുന്നു. 


അപ്ഹോൾസ്റ്ററി, റിയർ വ്യൂ കാമറ, മുന്നിലും പിന്നിലും USB-C ചാർജിംഗ് സോക്കറ്റുകൾ, പിൻ എസി വെന്റുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂസ് കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, റിയർ പാർക്കിങ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡി ഉള്ള എബിഎസ് തുടങ്ങിയവയും ലഭിക്കും. 


Tags:    
News Summary - Skoda Kushaq Lava Blue Edition launched at Rs 17.99 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.