സ്​പെഷൽ എഡിഷൻ കുഷാഖ്, ‘ഒനിക്സ്’ അവതരിപ്പിച്ച് സ്കോഡ

മിഡ്സൈസ് എസ്.യു.വിയായ കുഷാഖിന് സ്​പെഷൽ എഡിഷൻ വാഹനം അവതരിപ്പിച്ച് സ്കോഡ. ഒനിക്സ് എന്ന പേരിട്ടിരിക്കുന്ന മോഡലിന്റെ വില 12.39 ലക്ഷം രൂപയാണ്. എസ്‌.യു.വിയുടെ ബേസ് ട്രിമ്മായ ആക്ടീവിനേക്കാള്‍ 80,000 രൂപ അധികം മുടക്കിയാല്‍ ഒനിക്‌സ് എഡിഷൻ സ്വന്തമാക്കാം.

മാറ്റങ്ങൾ

അകത്തും പുറത്തും ചില്ലറ മാറ്റങ്ങൾ പുതിയ വാഹനത്തിനുണ്ട്. ആക്ടീവിനും മിഡ്-സ്‌പെക് ആംബിഷന്‍ ക്ലാസിക് ട്രിമ്മുകള്‍ക്കും ഇടയിലാണ് ഒനിക്സ് എഡിഷന്‍ സ്ഥാനം പിടിക്കുക. ഡോറുകളില്‍ കാണപ്പെടുന്ന ഗ്രേ ഗ്രാഫിക്‌സുകളാണ് കുഷാഖ് ഒനിക്‌സ് എഡിഷന്റെ എക്‌സ്റ്റീരിയറില്‍ കാണപ്പെടുന്ന പ്രധാന മാറ്റം. ഇതിനൊപ്പം ബി-പില്ലറില്‍ 'ഒനിക്‌സ്' ബാഡ്ജിങും ലഭിക്കും.

ഫ്രണ്ട് ബമ്പറില്‍ ഫോക്‌സ് ഡിഫ്യൂസര്‍, ഫ്രണ്ട് ഗ്രില്ലില്‍ ക്രോം സറൗണ്ടുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത പ്ലാസ്റ്റിക് കവറുകളുള്ള 16 ഇഞ്ച് സ്റ്റീല്‍ വീലുകള്‍ എന്നിവയും സ്‌പെഷ്യല്‍ എഡിഷനില്‍ നല്‍കിയിരിക്കുന്നു. കാറിന്റെ അകത്തളത്തിലും ചെറിയ മാറ്റങ്ങളുണ്ട്. എസ്‌.യു.വിയുടെ സ്‌കഫ് പ്ലേറ്റുകളിലും ഹെഡ്റെസ്റ്റുകളിലും ഒനിക്സ് ബാഡ്ജിങ് കാണാം. ബ്ലാക്ക് ആന്‍ഡ് ഗ്രേ നിറത്തിലാണ് ഇന്റീരിയര്‍ കളര്‍ തീം. ടു-സ്പോക് സ്റ്റിയറിങ് വീല്‍, എസി വെന്റുകളില്‍ ക്രോം സറൗണ്ടുകള്‍, ഡാഷ്ബോര്‍ഡില്‍ ടെക്‌സ്ചര്‍ഡ് പാറ്റേണ്‍ എന്നിവ ഇന്റീരിയറിന്റെ ചാരുത കൂട്ടുന്നു.


ഫീച്ചറുകളുടെ കാര്യമെടുത്താല്‍ എസ്‌.യു.വിയുടെ ബേസ് ട്രിമ്മായ അംബീഷനേക്കാള്‍ സമ്പന്നനാണ് കുഷാഖ് ഒനിക്‌സ് എഡിഷന്‍. എൽ.ഇ.ഡി ഹെഡ്ലൈറ്റുകള്‍, ഫോഗ് ലാമ്പുകള്‍, വാഷറുകളോട് കൂടിയ റിയര്‍ വൈപ്പര്‍, റിയര്‍ ഡീഫോഗര്‍, എയര്‍ പ്യൂരിഫയര്‍ ഉള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് ഒനിക്സിലുള്ളത്. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍, 6 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ESP, എല്ലാ യാത്രക്കാര്‍ക്കുമായി ത്രീ-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം (TPMS), ഐസോഫിക്സ് ആങ്കറേജുകള്‍ എന്നിവയടക്കമുള്ള സേഫ്റ്റി ഫീച്ചറുകളും കാറിന് കരുത്താകും. ഗ്ലോബല്‍ NCAP-യുടെ പുതിയ ക്രാഷ് ടെസ്റ്റ് ചട്ടങ്ങള്‍ക്ക് കീഴില്‍ സ്‌കോഡ കുഷാഖ് 5 സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയിരുന്നു.

കുഷാഖ് ഒനിക്‌സ് എഡിഷൻ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ലഭ്യമാകൂ. എഞ്ചിന്‍ 115 bhp പവര്‍ പുറപ്പെടുവിക്കും. ലോഞ്ച് വേളയില്‍ സ്‌പെഷ്യല്‍ എഡിഷന് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ലഭ്യമാകില്ല. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് ഒനിക്സ് വരുന്നത്. പിന്നീട് 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഇതിന് ലഭിക്കുമെന്നാണ് സൂചന. 

Tags:    
News Summary - Skoda Kushaq Onyx Edition launched at Rs 12.39 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.