ന്യൂഡൽഹി: വിേൻറജ് (പഴയകാല) വാഹനങ്ങളുടെ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് പ്രത്യേക രജിസ്ട്രേഷൻ നൽകുന്നതിനുള്ള പ്രക്രിയക്ക് അന്തിമരൂപമായതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇതിനകം രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് പഴയ നമ്പർ നിലനിർത്തുകയും പുതിയ രജിസ്ട്രേഷനുകൾക്കായി 'വി.എ' സീരീസ് ആരംഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
50 വർഷത്തിലധികം പഴക്കമുള്ളതും കാര്യമായ മാറ്റങ്ങൾക്ക് വിധേയമാകാതിരിക്കുകയും ചെയ്ത ഇരുചക്ര-നാലുചക്ര വാഹനങ്ങളും വിേൻറജ് മോട്ടോർ വാഹനങ്ങളുടെ നിർവചനത്തിൽ ഉൾപ്പെടും.
രജിസ്ട്രേഷൻ/റീ-രജിസ്ട്രേഷനുള്ള അപേക്ഷ, ഫോറം 20 പ്രകാരം അനുവദിക്കും. ഇൻഷുറൻസ് പോളിസി, ഫീസ്, ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ പ്രവേശന ബിൽ, ഇന്ത്യയിൽ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനത്തിെൻറ പഴയ ആർ.സി ബുക്ക് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കണം. 60 ദിവസത്തിനുള്ളിൽ സ്റ്റേറ്റ് രജിസ്റ്ററിങ് അതോറിറ്റി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.