കൊച്ചി: മികച്ച രൂപഭംഗിയുള്ള എക്സ്റ്റീരിയറും അത്യാധുനിക സൗകര്യങ്ങളുള്ള അകത്തളങ്ങളും സംഗമിക്കുന്ന ലാൻഡ് റോവറിെൻറ ഫാമിലി പ്രീമിയം എസ്.യു.വി ഡിസ്കവറിയുടെ പരിഷ്കരിച്ച പതിപ്പ് വിപണിയില്‍. ഏറ്റവും പുതിയതും ശക്തവുമായ ആറ് സിലിണ്ടര്‍ ഇന്‍ജെനിയം പെട്രോള്‍, ഡീസല്‍ എൻജിനുകള്‍, നൂതന പി.വി പ്രോ ഇന്‍ഫോടൈന്‍മെൻറ് സൗകര്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഡിസ്കവറി.
ഏഴ് സീറ്റുകളുള്ള പ്രീമിയം എസ്.യു.വിയാണിത്. ലാന്‍ഡ് റോവറിെൻറ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ ആര്‍ക്കിടെക്ചര്‍ (ഇ.വി.എ 2.0) അടിസ്ഥാനമാക്കിയുള്ള ഡിസ്കവറി പുതിയ തലത്തിലുള്ള ആധുനികതയും കാര്യക്ഷമതയും വാഹനത്തിന് പ്രദാനം ചെയ്യുന്നു. ഡേടൈം റണ്ണിംഗ് ലൈറ്റ് സിഗ്നേച്ചര്‍ സഹിതമുള്ള എൽ.ഇ.ഡി ഹെഡ് ലൈറ്റുകള്‍ ഭംഗി കൂട്ടുന്നു. ആനിമേറ്റഡ് സ്വീപ്പിംഗ് ഫ്രണ്ട്, റിയര്‍ ഇന്‍ഡിക്കേറ്ററുകള്‍ വ്യക്തമായ കാഴ്ചക്ക് ഉതകും.
പുതുക്കിയ ഫ്രണ്ട് ബമ്പറില്‍ വിശാലമായ ബോഡികളര്‍ ഗ്രാഫിക് സവിശേഷതകളും വാഹനത്തിലുണ്ട്. പിന്‍ഭാഗത്ത് സിഗ്നേച്ചര്‍ എൽ.ഇ.ഡി ലൈറ്റുകളും നൽകിയിരിക്കുന്നു. നൂതന ബ്ലൂടൂത്ത് സാങ്കേതിക വിദ്യക്ക് ഒരേസമയം രണ്ട് സ്മാര്‍ട്ട്ഫോണുകളെ ബന്ധിപ്പിക്കാന്‍ കഴിയും. സിഗ്നല്‍ ബൂസ്റ്റിംഗ് സാങ്കേതികവിദ്യയുള്ള വയര്‍ലെസ് ചാര്‍ജിങും ലഭ്യമാണ്.
യാത്രക്കാരുടെ സുഖസൗകര്യം ഉറപ്പാക്കാൻ ക്യാബിന്‍ എയര്‍ അയോണൈസേഷനുമുണ്ട്. ഇത് അകത്തേക്ക് വരുന്ന വായുവിനെ പരിശോധിക്കുകയും അതിെൻറ ഗുണനിലവാരം അളക്കുകയും ക്യാബിനില്‍ അലര്‍ജിയുണ്ടാക്കുന്ന വിഷവസ്തുക്കള്‍, ദോഷകരമായ കണികകള്‍ എന്നിവയുടെ അളവ് കുറക്കാൻ സഹായിക്കുകയും ചെയ്യും.
എട്ട് ഉപകരണങ്ങള്‍ വരെ ലിങ്കുചെയ്യാന്‍ പ്രാപ്തിയുള്ള ഓണ്‍ബോര്‍ഡ് 4 ജി വൈഫൈ ഹോട്ട്സ്പോട്ടും വാഹനത്തിലുണ്ട്. ഏഴ് സീറ്റുകള്‍ ഉപയോഗിക്കുമ്പോഴും 258 ലിറ്റര്‍ ലഗ്ഗേജ് സൗകര്യം ലഭിക്കും. കൂടാതെ എല്ലാ യാത്രക്കാര്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.
സെന്‍ട്രല്‍ ടച്ച്സ്ക്രീന്‍ ഉപയോഗിച്ച് ഇൻറലിജൻറ് സീറ്റ് ഫോള്‍ഡ് സാങ്കേതികവിദ്യയിലൂടെ സീറ്റിംഗ് ലേ ഔട്ട് എളുപ്പത്തില്‍ ക്രമീകരിക്കാം. മെച്ചപ്പെട്ട കാര്യക്ഷമത, പ്രകടനം എന്നിവക്കായി 48 വി മില്‍ഡ് ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍ (എം.എച്ച്.ഇ.വി), പെട്രോള്‍, ഡീസല്‍ എന്നീ മൂന്ന് സ്ട്രെയിറ്റ് സിക്സ് ഇന്‍ജെനിയം എഞ്ചിനുകള്‍ പുതിയ ഡിസ്കവറി അവതരിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.