ആക്‌സസ് എന്ന പക്വതക്കാരൻ, ബർഗ്മാൻ എന്ന തടിയൻ, സുസുകി ഇന്ത്യയുടെ സ്കൂട്ടർ നിരയിൽ പരിമിതമായ ചോയ്സുകൾ മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. യുവ ഉപഭോക്താക്കളെ നഷ്ടപ്പെടുക എന്നതായിരുന്നു ഇതിെൻറ ഫലം. യുവാക്കൾ കൂട്ടത്തോടെ ടിവിഎസ് എൻടോർക്കിേൻറയും ഹോണ്ട ഡിയോയുടെയും അപ്രിലിയ 125േൻറയുമൊക്കെ പിന്നാലെ പോയി.
ഇൗ പ്രതിസന്ധി മറികടക്കാൻ പുതിയൊരു വാഹനം അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. അവെനിസ് എന്ന് പേരിട്ടിരിക്കുന്ന 125 സി.സി സ്കൂട്ടറിെൻറ വില 86,700 രൂപയാണ്. നിരവധി പുത്തൻ ഫീച്ചറുകള്‍ നിറഞ്ഞ വാഹനമാണിത്. സ്‍മാർട്ട്ഫോണുകളുമായി കണക്ട് ചെയ്യാന്‍ അനുവദിക്കുന്ന സുസുകി സ്‍മാർട്ട് കണക്ട് ആപ്പും വാഹനത്തിന് ലഭിക്കും.
എഞ്ചിൻ
ആക്‌സസ് 125-ന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമാണം. അക്സസിനും ബർഗ്മാനും സമാനമാണ് എഞ്ചിൻ. എഫ് I സാങ്കേതികവിദ്യയുള്ള 125 സിസി എഞ്ചിനാണ് പുതിയ സുസുകി അവെനിസിന്റെ ഹൃദയം. എഞ്ചിൻ 6750 ആർപിഎമ്മിൽ 8.7 പിഎസ് പരമാവധി പവർ ഔട്ട്പുട്ടും 5500 ആർപിഎമ്മിൽ 10 എൻഎം ടോർക്കും പുറപ്പെടുവിക്കും. മുൻവശത്തെ ഏപ്രണിലെ ഡ്യുവൽ-ടോൺ പെയിന്റ് വർക്ക്, എൽഇഡി ഹെഡ്‌ലൈറ്റ്, സ്പ്ലിറ്റ് എൽഇഡി ടെയിൽ-ലൈറ്റ് എന്നിവ സ്കൂട്ടറിനെ യുവത്വമുള്ളതാക്കുന്നു.
106 കിലോ മാത്രമാണ് സ്‍കൂട്ടറിന്റെ ഭാരം. നാവിഗേഷൻ സംവിധാനമുള്ള സുസുക്കി റൈഡ് കണക്റ്റും നൽകിയിട്ടുണ്ട്. മെറ്റാലിക് ട്രൈറ്റൺ ബ്ലൂ കളർ ഉൾപ്പെടെ അഞ്ച് നിറങ്ങളിലാണ് സ്‍കൂട്ടര്‍ എത്തുക. ഇന്ത്യയിലുടനീളം റേസ് എഡിഷനായും അവെനിസ് ലഭ്യമാകും. റേസ് എഡിഷനിൽ സുസുകി റേസിങ് ഗ്രാഫിക്‌സ് സജ്ജീകരിച്ചിരിക്കുന്നു.
ഫീച്ചറുകളാൽ സമ്പന്നം
അവെനിസ് ഫീച്ചറുകളാൽ സമ്പന്നമാണ്. യുഎസ്ബി ചാർജിങ് സോക്കറ്റ്, എക്‌സ്‌റ്റേണൽ ഫ്യൂവൽ ഫില്ലർ ക്യാപ്, ഡിജിറ്റൽ ഡിസ്‌പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. സുസുകി റൈഡ് കണക്ട് ആപ്പ് ഉപയോഗിച്ച് സ്‌മാർട്ട്‌ഫോണുമായി ബന്ധിപ്പിച്ചാൽ എസ്.എം.എസ്, വാട്സ്ആപ്പ് അറിയിപ്പുകൾ, ഇൻകമിംഗ്, മിസ്‌ഡ് കോൾ അലർട്ടുകൾ, നാവിഗേഷൻ എന്നിവ നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.