സുസുക്കി തങ്ങളുടെ ജനപ്രിയ സ്കൂട്ടറുകളായ ആക്സസ് 125, ബർഗ്മാൻ സ്ട്രീറ്റ് സ്കൂട്ടറുകളുടെ ബിഎസ് 6 പതിപ്പുകൾ പുറത്തിറക്കി. ബ്ലൂടൂത്തോടുകൂടിയ ഡിജിറ്റൽ ഇൻസ്ട്രുമെൻറ് കൺസോൾ ഉൾെപ്പടുത്തിയതാണ് പ്രധാനമാറ്റം. ബ്ലൂടൂത്തും, ഡ്രം ബ്രേക്കുകളുള്ള ആക്സസ് 125 ന് 77,700 രൂപയാണ് വില. ബ്ലൂടൂത്തിനൊപ്പം ഡിസ്ക് ബ്രേക്കുള്ള വേരിയൻറിന് 78,600 രൂപ വിലവരും. പുതിയ ബർഗ്മാൻ സ്ട്രീറ്റിെൻറ വില 84,600 രൂപയാണ്. ഇരു സ്കൂട്ടറുകൾക്കും പുതിയ കളർ ഓപ്ഷനുകളും ലഭിക്കും.
ആക്സസ് 125 െൻറ എല്ലാ വേരിയൻറുകളിലും എൽഇഡി പൊസിഷനിംഗ് ലാമ്പുകൾ ഉൾപ്പെടുത്തിയതും മാറ്റമാണ്. സുസുക്കിയുടെ പുതിയ ബ്ലൂടൂത്ത് സാങ്കേതികവിദ്യ യാത്രക്കാരന് മൊബൈൽ കണക്ടിവിറ്റി നൽകും. ഫോൺ സ്കൂട്ടറിെൻറ കൺസോളുമായി കണക്ട് ചെയ്ത് കോളുകൾ സ്വീകരിക്കാൻ കഴിയും. ആൻഡ്രോയ്ഡ് ഫോണിൽ 'സുസുക്കി റൈഡ് കണക്റ്റ്' ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്താണ് ബ്ലുടൂത്ത് സംവിധാനം പ്രവർത്തിപ്പിക്കേണ്ടത്. നാവിഗേഷൻ, കോൾ, എസ്എംഎസ് അലർട്ട്, വാട്സ്ആപ്പ് അലർട്ട്, മിസ്ഡ് കോൾ അലർട്ട്, കോളർ ഐഡി, ഓവർ സ്പീഡ് മുന്നറിയിപ്പ്, ഫോൺ ബാറ്ററി ലെവൽ ഡിസ്പ്ലേ തുടങ്ങിയ സവിശേഷതകൾ പുതിയ സംവിധാനത്തിലുണ്ട്.
അവസാനമായി സ്കൂട്ടർ പാർക് ചെയ്ത ലൊക്കേഷൻ, ട്രിപ്പ് റിപ്പോർട്ട് എന്നിവപോലുള്ള വിവരങ്ങളും സ്മാർട്ട്ഫോൺ അപ്ലിക്കേഷനിൽ അറിയാനാകും. ടിവിഎസ് എൻടോർക്ക് 125 ആണ് സ്മാർട്ട് കണക്റ്റ് സാങ്കേതികവിദ്യയുമായി ഇന്ത്യയിലെത്തിയ ആദ്യത്തെ സ്കൂട്ടർ. രണ്ട് വർഷം മുമ്പാണത്. ഹീറോ മോട്ടോകോർപ്പും എക്‌സ്‌പൾസ് 200, എക്‌സ്‌പൾസ് 200 ടി എന്നിവയിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.