അഞ്ച്​ ഡോർ ജിംനിയുടെ ആഗോള അരങ്ങേറ്റം അടുത്ത വർഷം; ടർബോ ചാർജറും ഹൈബ്രിഡ്​ സാ​േങ്കതികവിദ്യവും ഉൾ​പ്പെടുത്തും

2021 ടോക്കിയോ മോ​േട്ടാർ ഷോയിൽ പുറത്തിറക്കാനിരുന്ന അഞ്ച്​ ഡോർ ജിംനി 2022ൽ അവതരിപ്പിക്കുമെന്ന്​ സുസുക്കി. കോവിഡ്​ കാരണം ടോക്കിയോ മോ​േട്ടാർ ഷോ മാറ്റിവച്ചിരുന്നു. തുടർന്നാണ്​ കമ്പനി പുതിയ പ്രഖ്യാപനം നടത്തിയത്​. ടർബോ ചാർജർ എഞ്ചിനും മൈൽഡ്​ ഹൈബ്രിഡ്​ സാ​േങ്കതികവിദ്യയും ജിംനിക്ക്​ നൽകുമെന്നാണ്​ സൂചന. ഇതുവരെ നിർമിച്ചിരുന്ന മൂന്ന് ഡോർ ജിംനികൾ​െക്കാപ്പം അഞ്ച്​ ഡോർ മോഡലും അവതരിപ്പിക്കാൻ നേരത്തേ​ സുസുക്കി തീരുമാനിച്ചിരുന്നു.


ഇന്ത്യ ഉൾപ്പടെ വിപണികളിൽ വാഹനം അവതരിപ്പിക്കാനുള്ള നീക്കത്തിന്​ മുന്നോടിയായാണ്​ പുതിയ നടപടി. നാല്​ മീറ്ററിൽ താഴെ നീളമുള്ള വഹനമാണ്​ പുതിയ ജിംനി. മൂന്ന്​ വാതിൽ വാഹനത്തേക്കാൾ 300 എം.എം വീൽബേസ് കൂടുതലാണ്​. 3,850 എം.എം നീളവും 1,645 എം.എം വീതിയും 1,730 എം.എം ഉയരവും പുതിയ ജിംനിക്കുണ്ട്​. വീൽബേസ് 2,550 മില്ലിമീറ്ററാണ്​. 210 എംഎം ആണ്​ ഗ്രൗണ്ട് ക്ലിയറൻസ്​. 1,190 കിലോഗ്രാം ആണ്​ ഭാരം. ​മൂന്ന്​ ഡോർ മോഡലിനേക്കാൾ 100 കിലോഗ്രാം കൂടുതലാണിത്​.

എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ

1.5 ലിറ്റർ കെ 15 ബി പെട്രോൾ എഞ്ചിനാണ് ജിംനി 5-ഡോറിൽ വരുന്നത്. ജപ്പാനിൽ വിൽക്കുന്ന ജിംനി സിയറയ്ക്ക് സമാനമായി 102 എച്ച്പി കരുത്ത്​ എഞ്ചിന്​ ലഭിക്കും. ജിംനിയുടെ ഇന്ത്യാ പതിപ്പിൽ മാരുതിയുടെ സ്മാർട്ട് ഹൈബ്രിഡ് സാങ്കേതികത കൂട്ടിച്ചേർക്കാൻ സാധ്യതയുണ്ട്​. 1.5 ലിറ്റർ എഞ്ചിൻ നമ്മുടെ വിപണിയിലെ വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, സിയാസ്, എർട്ടിഗ എന്നിവയിലേതിന് സമാനമാണ്. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ടോർക്​ കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഗിയർബോക്സ് ഓപ്ഷനുകളിൽ ഉൾപ്പെടും.


നാല് മീറ്ററിൽ താഴെയാണ്​ നീളമെങ്കിലും 1.5 ലിറ്റർ എഞ്ചിൻ ഉള്ളതിനാൽ ജിംനി​ ലോവർ എക്സൈസ് വിഭാഗത്തിൽ വരില്ല. ജിംനിയിൽ 1.2 ലിറ്റർ എഞ്ചിൻ ഉപയോഗിക്കാൻ സുസുക്കി തീരുമാനിക്കുകയാണെങ്കിൽ മോഡലിന് താഴ്ന്ന എക്സൈസ് ഡ്യൂട്ടിക്ക്​ യോഗ്യത നേടാനാകും. ഇത് വാഹനത്തിന്‍റെ വില രാജ്യത്ത്​ വൻതോതിൽ കുറക്കാൻ സഹായിക്കും.

മാരുതി സുസുക്കി ഇതിനകം മൂന്ന്​ ഡോർ ജിംനിയുടെ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്​. വാഹനം നിലവിൽ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്​. ലോഞ്ച് ചെയ്യുമ്പോൾ എസ്‌യുവിയ്ക്ക് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളി ഉണ്ടായിരിക്കില്ല. എന്നാൽ വലുതും ശക്തവുമായ മഹീന്ദ്ര ഥാറിന്‍റെയും വരാനിരിക്കുന്ന ഫോഴ്‌സ് ഗൂർഖ എസ്‌യുവിയുടെയും എതിരാളിയായി ഇതിനെ കാണാൻ കഴിയും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.