ഇന്ത്യക്കാരുടെ പ്രിയ ഇരുചക്രവാഹനമായ ആക്‌സസ് 125ന് പുതിയ കളർ ഓപ്ഷനുമായി സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ. സോളിഡ് ഐസ് ഗ്രീൻ-പേൾ മിറേജ് വൈറ്റ് എന്ന ഡ്യുവൽ-ടോൺ നിറത്തിലാണ് സ്കൂട്ടർ എത്തുന്നത്. സ്പെഷ്യൽ എഡിഷനിലും റൈഡ് കണക്ട് എഡിഷനിലും മാത്രമേ പുതിയ നിറം ലഭിക്കൂ. സ്റ്റാൻഡേർഡ് മോഡലിന് ഇത് ഉണ്ടായിരിക്കില്ല.
സ്പെഷ്യൽ എഡിഷനിൽ നിലവിൽ മെറ്റാലിക് ഡാർക്ക് ഗ്രീനിഷ് ബ്ലൂ, മെറ്റാലിക് മാറ്റ് ബ്ലാക്ക്, പേൾ മിറേജ് വൈറ്റ് എന്നിങ്ങനെ നാല് നിറങ്ങളാണുള്ളത്. 83,000 രൂപയാണ് വില (ഡൽഹി എക്സ്-ഷോറൂം). ഗ്ലോസി ഗ്രേ, മെറ്റാലിക് റോയൽ ബ്രൗൺസ്, പേൾ മിറേജ് വൈറ്റ്, മെറ്റാലിക് മാറ്റ് ബ്ലാക്ക്, മാറ്റ് ബ്ലൂ എന്നിങ്ങനെ അഞ്ച് കളർ ഓപ്‌ഷനുകളാണ് റൈഡ് കണക്ട് എഡിഷനിലുള്ളത്. 85,200 മുതൽ 87,200 രൂപ വരെയാണ് വില (ഡൽഹി എക്സ്-ഷോറൂം).
'പുതിയ കളർ അവതരിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ആക്‌സസ് 125 ഇന്ത്യയിൽ അതിന്റെ കഴിവ് ഇതിനകം തെളിയിച്ചു. രാജ്യത്തുടനീളമുള്ള ആളുകളുടെ ഹൃദയം കീഴടക്കാനും വാഹനത്തിന് കഴിഞ്ഞു- സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ മാനേജിങ് ഡയറക്ടർ സതോഷി ഉചിദ പറഞ്ഞു.
4-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് 124 സി.സി എഞ്ചിനാണ് വാഹനത്തിന്‍റെ കരുത്ത്. പരമാവധി 8.7പി.എസ് പവറും 10 എൻ.എം ടോർക്കും ഇത് വികസിപ്പിക്കുന്നു. ടേൺ-ബൈ-ടേൺ നാവിഗേഷൻ, എത്തിച്ചേരുമെന്ന് കണക്കാക്കുന്ന സമയം, ഇൻകമിങ് കോൾ, എസ്.എം.എസ്, വാട്ട്‌സ്ആപ്പ് അലേർട്ട് ഡിസ്‌പ്ലേ, മിസ്ഡ് കോൾ, ഓവർസ്പീഡ് മുന്നറിയിപ്പ്, ഫോൺ ബാറ്ററി ലെവൽ, എന്നിവ റൈഡ് കണക്റ്റ് എഡിഷന്‍റെ സവിശേഷതയാണ്. ബ്ലൂടൂത്ത് വഴി ഡ്രൈവറുടെ മൊബൈൽ ഫോണും സ്കൂട്ടറും തമ്മിൽ ബന്ധിപ്പിക്കുന്നതോടെ ഡിജിറ്റൽ ക്ലസ്റ്ററിലൂടെ ഇത്തരം വിവരങ്ങൾ ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.