എസ്.യു.വികളായ ഹാരിയറിനും സഫാരിക്കും പുതിയ വേരിയൻറുകൾ അവതരിപ്പിച്ച് ടാറ്റ മോേട്ടാഴ്സ്. എക്സ്.ടി.എ പ്ലസ് എന്ന് പേരിട്ടിരിക്കുന്ന വകഭേദം ഏറ്റവും ഉയർന്ന മോഡലായ എക്സ്.ഇസഡ്.എക്ക് തൊട്ടുതാഴെയായാണ് വരുന്നത്. ഏറ്റവും ഉയർന്ന മോഡൽ വാങ്ങാൻ താൽപ്പര്യമില്ലാത്തവർക്ക് കുറഞ്ഞ ചിലവിൽ കൂടുതൽ സൗകര്യങ്ങൾ നൽകുകയാണ് പുതിയ വേരിയൻറിലൂടെ ടാറ്റ ലക്ഷ്യമിടുന്നത്. ഒാേട്ടാമാറ്റിക് മോഡലുകളായ ഇവക്ക് വില താരതമ്യേന കുറവാണ്. ഹാരിയർ എക്സ്.ടി.എ പ്ലസിന്, തൊട്ടുമുകളിലുള്ള എക്സ്.ഇസഡ്.എയേക്കാൾ 47,000 രൂപ കുറവാണ്. സഫാരിക്കാണെങ്കിൽ ഉയർന്ന വകഭേദത്തേക്കാൾ 87000 രൂപയും വില കുറയുൃ. ഹാരിയറിൽ പുതിയ വേരിയൻറ് ഡാർക് എഡിഷൻ മോഡലിലും ലഭ്യമാകും.
17 ഇഞ്ച് അലോയ്കൾ, ആൻഡ്രോയിഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, കീ-ലെസ് ഗോ, റിയർ വ്യൂ ക്യാമറ, ഓട്ടോ ഹെഡ്‌ലാമ്പ്, വൈപ്പറുകൾ പോലുള്ള പ്രത്യേകതകളെല്ലാം പുതിയ ഹാരിയറിൽ ലഭ്യമാകും. ആറ് സ്പീഡ് ഒാേട്ടാമാറ്റിക് ഗിയർബോക്സാണ് നൽകിയിട്ടുള്ളത്. ക്രൂസ് കൺട്രോൾ, പനോരമിക് സൺറൂഫ്, സുരക്ഷക്കായി ഇരട്ട എയർബാഗുകൾ, എ.ബിഎസ്, ഇഎസ്പി, ട്രാക്ഷൻ കൺട്രോൾ എന്നിവയും നൽകിയിട്ടുണ്ട്.
സഫാരിയിലെത്തിയാൽ, പനോരമിക് സൺറൂഫ്, ഓട്ടോ ഹെഡ്‌ലാമ്പ്, വൈപ്പറുകൾ, കീലെസ് ഗോ, ആംബിയൻറ് ലൈറ്റിങ്, 18 ഇഞ്ച് അലോയ്കൾ, ടയർ പ്രഷർ മോണിറ്റർ, കണക്റ്റഡ് കാർ ടെക്‌നോടുകൂടിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
എംജി ഹെക്ടർ, ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാക്ക് തുടങ്ങിയ മിഡ്-സൈസ് അഞ്ച് സീറ്റർ എസ്‌യുവികളാണ് ഹാരിയറിെൻറ എതിരാളികൾ. എംജി ഹെക്ടർ പ്ലസ്, മഹീന്ദ്ര XUV700, ഹ്യുണ്ടായ് അൽകാസർ എന്നിങ്ങനെ മൂന്ന് നിരകളുള്ള എസ്‌യുവികളുമായാണ് സഫാരി വിപണിയിൽ ഏറ്റുമുട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.