കൊച്ചി: അത്യാധുനിക പ്രൈമ വിഎക്‌സ് ടിപ്പര്‍ ട്രക്ക് വിപണിയിലെത്തിച്ച് ടാറ്റാ മോട്ടോഴ്‌സ്. ഡ്രൈവര്‍ മോണിറ്ററിങ് സംവിധാനം, ഓട്ടോമാറ്റിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, മള്‍ട്ടിമോഡ് എഫ്ഇ സ്വിച്ച്, കാമറ അടിസ്ഥാനമാക്കിയുള്ള പാര്‍ക്ക് അസിസ്റ്റ് സിസ്റ്റം, ഇന്‍ ബില്‍റ്റ് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്ധന നിരീക്ഷണ സംവിധാനം, ന്യൂമാറ്റിക് സസ്‌പെന്‍ഡോടുകൂടിയുള്ള ഡ്രൈവര്‍ സീറ്റ്, എച്ച്‌വിഎസി യൂണിറ്റ്, എന്‍ജിന്‍ ബ്രേക്ക്, ടിഎച്ച്‌യു ആക്‌സില്‍ എന്നിങ്ങനെ പ്രത്യേകതകളുമായാണ് ടിപ്പർ പുറത്തിറക്കിയിരിക്കുന്നത്.
4-G കണക്റ്റിവിറ്റിയും വാഹനത്തിലൊരുക്കിയിട്ടുണ്ട്. ഒപ്റ്റിമല്‍ ഫ്‌ളീറ്റ് മാനേജ്‌മെന്റിനായുള്ള ടാറ്റാ മോട്ടോഴ്‌സിന്റെ അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള ഡിജിറ്റല്‍ സൊല്യൂഷനായ Fleet Edge സംവിധാനം വാഹനത്തിന്റെ പ്രത്യേകതകളിലൊന്നാണ്. ഇതിലൂടെ പ്രവര്‍ത്തന സമയം കൂട്ടാനും ഉടമസ്ഥത ചെലവ് കുറയ്ക്കാനും ഓപ്പറേറ്റര്‍ക്കാര്‍ക്ക് സാധിക്കും. ട്രിപ്പ് മാനേജ്‌മെന്റ്, ചെലവ് നിരീക്ഷിക്കല്‍,മെയിന്റന്‍സ് ഷെഡ്യൂളിംഗ്, എന്നിവയിലൂടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും ഈ സംവിധാനം സഹായിക്കും.
‘സുരക്ഷയും, ഉല്‍പ്പാദനക്ഷമതയും ഉറപ്പാക്കുന്ന പ്രൈമ വിഎക്‌സ് വേരിയന്റ് വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടരാണ് ഞങ്ങള്‍. ഉപഭോക്താക്കളുടെ നിരന്തര ആവശ്യം പരിഗണിച്ച് നിര്‍മ്മിച്ച ശ്രേണിയാണിത്. മികച്ച ഫീച്ചേഴ്‌സ് വാഗ്ദാനം ചെയ്താണ് ഈ പുതിയ സംരംഭം ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ഞങ്ങളുടെ നിരന്തര പരിശ്രമം വിവിധ ട്രക്കിംഗ് ആവശ്യങ്ങള്‍ക്കായുള്ള നൂതന വാഹനങ്ങളെയാണ് വിപണിയ്ക്ക് സമ്മാനിച്ചത്’- ടാറ്റാ മോട്ടോഴ്‌സ് ട്രക്‌സിന്റെ വൈസ് പ്രസിഡന്റും ബിസിനസ് വിഭാഗം തലവനുമായ രാജേഷ് കൗള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.