ആഗോളവിൽപ്പനയിൽ വൻ വളർച്ച രേഖപ്പെടുത്തി ടാറ്റ മോട്ടോഴ്‌സ്. 2021ന്‍റെ ആദ്യ ക്വാർട്ടർ പിന്നിട്ടപ്പോൾ ടാറ്റ മോട്ടോഴ്‌സ് ആഗോള വിൽപ്പനയിൽ 43 ശതമാനം വളർച്ച രേഖപ്പെടുത്തി. ജാഗ്വാർ ലാൻഡ് റോവർ ഉൾപ്പെടെ 3,30,125 യൂനിറ്റുകൾ ടാറ്റ ലോകത്താകമാനം വിറ്റഴിച്ചു. വാണിജ്യ വാഹനങ്ങൾ ഉൾപ്പടെയാണ് പുതിയ നാഴികക്കല്ല് കമ്പനി പിന്നിട്ടത്. കൊമേഴ്സ്യൽ വെഹിക്കിൾ വിഭാഗത്തിൽ 1,09,428 യൂനിറ്റാണ് ആകെ വിൽപ്പന. 55 ശതമാനമാണ് വർധന. പാസഞ്ചർ വാഹനങ്ങളുടെ ആഗോള വിൽപന 2,20,697 യൂനിറ്റാണ്. 39 ശതമാനമാണ് വർധന രേഖപ്പെടുത്തിയത്. ജാഗ്വാർ ലാൻഡ് റോവറിന്‍റെ ആഗോള മൊത്തക്കച്ചവടം നാലാം പാദത്തിൽ 1,36,461 യൂനിറ്റാണ്.
കഴിഞ്ഞ പാദത്തിൽ ടാറ്റയുടെ ആഗോള വിൽപ്പന 2,78,915 യൂനിറ്റായിരുന്നു (ജാഗ്വാർ ലാൻഡ് റോവർ ഉൾപ്പെടെ). 2019 ഒക്ടോബർ-ഡിസംബർ കാലയളവിൽ കമ്പനി വിറ്റതിനേക്കാൾ ഒരു ശതമാനം വളർച്ച അന്ന് രേഖപ്പെടുത്തിയിരുന്നു. 2021 മാർച്ചിൽ പാസഞ്ചർ വെഹിക്കിൾ ബിസിനസിൽ വൻ വളർച്ചയാണ് ടാറ്റക്കുണ്ടായത്. 422 ശതമാനം വിൽപ്പന വർധിച്ച് 29,654 യൂനിറ്റുകൾ വിറ്റഴിക്കാൻ ഇക്കാലയളവിൽ കമ്പനിക്കായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 5,676 യൂനിറ്റായിരുന്നു.
കോവിഡിനെ തുടർന്നുള്ള ലോക്ഡൗൺ കാരണം മാർച്ചിലെ വിൽപ്പന അന്ന് കുറഞ്ഞിരുന്നു. നാലാം പാദത്തിൽ 162 ശതമാനം വളർച്ച കൈവരിച്ച കാർ നിർമാതാവ് 83,857 യൂണിറ്റ് വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 32,000 യൂണിറ്റായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.