ഇൻട്ര വി70, വി20 ഗോൾഡ് പിക്കപ്പുകളും എയ്സ് എച്ച്ടി പ്ലസും അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ഏറ്റവും പുതിയ ഇൻട്ര വി70, വി20 ഗോൾഡ് പിക്കപ്പുകളും എയ്സ് എച്ച്ടിപ്ലസും അവതരിപ്പിച്ചു. കുറഞ്ഞ ചെലവിൽ അധികം ലോഡുകൾ കൂടുതൽ ദൂരത്തേക്ക് എത്തിക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ വാഹനങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇതോടൊപ്പം ടാറ്റ മോട്ടോഴ്‌സിന്റെ ജനപ്രിയ വാണിജ്യ വാഹന മോഡലുകളായ ഇൻട്രാ വി 50, എയ്‌സ് ഡീസൽ വാഹനങ്ങളുടെ പരിഷ്കരിച്ച പതിപ്പുകളും കമ്പനി പുറത്തിറക്കി.

ഇന്ധന ഉപഭോഗം കുറയ്ക്കുന്ന രീതിയിലാണ് പരിഷ്കരിച്ച പതിപ്പുകൾ നിരത്തിലെത്തുന്നത്. രാജ്യത്തെ എല്ലാ ടാറ്റ മോട്ടോഴ്സ് വാണിജ്യ വാഹന ഡീലർഷിപ്പുകളിലും പുതിയ വാഹനങ്ങളുടെ ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്​.

ടാറ്റ ഇൻട്ര വി70

ഏറ്റവും ഉയർന്ന പേലോഡ് ശേഷിയും മികച്ച ഇൻ-ക്ലാസ് കാര്യക്ഷമതയും മെച്ചപ്പെടുത്തിയ ഡ്രൈവബിലിറ്റി, വലിയ ലോഡിങ്,​ ഏരിയ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ശക്തമായ ഡ്രൈവ്ട്രെയിൻ എന്നിവ ഉപയോഗിച്ച് ഇൻട്രാ ന്യൂ-ജെൻ പിക്കപ്പ് പിക്കപ്പ് ലാൻഡ്‌സ്‌കേപ്പിനെ ടാറ്റ മെച്ചപ്പെടുത്തിയിട്ടുണ്ട്​. വിശ്വസനീയമായ 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് വാഹനത്തിന്​ നൽകുന്നത്. ഫ്ലീറ്റ് എഡ്ജ് ടെലിമാറ്റിക്സ് സംവിധാനവും 9.7 അടി നീളമുള്ള ലോഡ് ബോഡിയുമാണുള്ളത്​. കാർ ഓടിക്കുന്നതു പോലെയുള്ള സുഖവും ക്ഷീണമില്ലാത്ത ഡ്രൈവിങ്​ അനുഭവവും നൽകുന്ന തരത്തിലാണ് ഇതിന്റെ ക്യാബിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ടാറ്റ ഇൻട്രാ വി 20 ഗോൾഡ്

800 കിലോമീറ്ററിലധികം ദൂരപരിധിയും 1200 കിലോഗ്രാം വർധിപ്പിച്ച പേലോഡ് ശേഷിയും - ഉത്കണ്ഠയില്ലാത്ത യാത്രയ്‌ക്കായി രൂപകൽപ്പന ചെയ്യപ്പെട്ട പിക്കപ്പാണിത്. സിഎൻജിയുടെ കാര്യക്ഷമതയും ലാഭക്ഷമതയും എല്ലാ ഭൂപ്രദേശങ്ങളിലും പ്രയോജനപ്പെടുത്തുന്നത് കൂടാതെ കാര്യക്ഷമമായ ഫ്ലീറ്റ് മാനേജ്‌മെന്റിനായി ഫ്ലീറ്റ് എഡ്ജ് ടെലിമാറ്റിക്‌സ് സംവിധാനവും ഇതിന്റെ സവിശേഷതയാണ്. 1,200 കിലോഗ്രാം പേലോഡ് കപ്പാസിറ്റിയും എവിടെയും പോകാനുള്ള ശേഷിയുള്ള മൂന്ന് സിഎൻജി ടാങ്കുകളും, തടസ്സമില്ലാത്ത പ്രവർത്തനത്തിനായി ഉൾപ്പെടുത്തിയിട്ടുണ്ട്​.

എയ്സ് എച്ച്ടിപ്ലസ്

ഇന്ത്യയിലെ ഏറ്റവും വിജയകരമായ വാണിജ്യ വാഹനം, ദൈർഘ്യമേറിയ ലോഡ് ബോഡിയും 900 കിലോഗ്രാം വർധിപ്പിച്ച പേലോഡ് കപ്പാസിറ്റിയും ഉള്ള ടർബോചാർജ്ഡ് ഡീസൽ എഞ്ചിനുള്ള വാഹനമാണ് എയ്സ് എച്ച്ടിപ്ലസ്. ഇതിന്റെ വിശ്വസനീയമായ അഗ്രഗേറ്റുകൾ കുറഞ്ഞ പരിപാലനച്ചെലവും ഉയർന്ന വരുമാനവും വാഗ്ദാനം ചെയ്യുന്നു.

വിവധ ആവശ്യങ്ങൾക്ക് പരിഹാരമാകുന്നതോടൊപ്പം ഉപഭോക്താക്കൾക്ക് ഉപജീവനമാർഗവും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതുമാണ് ടാറ്റ മോട്ടോഴ്സിന്റെ ചെറുകിട വാണിജ്യ വാഹനങ്ങളും പിക്കപ്പുകളുമെന്ന് പുതിയ വാഹന നിര അവതരിപ്പിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗിരീഷ് വാഗ് പറഞ്ഞു.

Tags:    
News Summary - Tata Motors Launches Intra V70, Intra V20 Gold, And Ace HT+ Trucks In India: Deets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.