കാലാവസ്ഥാ വ്യതിയാനം; പര്യടനത്തിൽ പങ്കാളിയായി നെക്‌സണ്‍ ഇവി

സംസ്​ഥാനത്ത്​ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ലഘൂകരണ പര്യടനത്തിന് തങ്ങളുടെ സുസ്ഥിര ഗതാഗത പങ്കാളിയായി വൈദ്യുത വാഹനമായ ടാറ്റ നെക്‌സണ്‍ ഇവിയെ തിരഞ്ഞെടുത്തു. ഇതുമായി ബന്ധപ്പെട്ട്​ കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലേക്ക് യാത്ര നടത്തും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെ മറികടക്കാന്‍ ഗുണപരമായ ചുവടുകൾ മുന്നോട്ട് വെക്കുന്നതിനാണ്​ യാത്ര നടത്തുന്നത്​.


ഡിസംബര്‍ 13 മുതല്‍ 19 വരെ ഏഴ്​ ദിവസങ്ങളിലായാണ് പര്യടനം നടക്കുന്നത്. നെക്‌സണ്‍ ഇവി നയിക്കുന്ന പര്യടനത്തില്‍ ദിവസം ശരാശരി 40 മുതല്‍ 50 കിലോമീറ്ററുകള്‍ വരെ ദൂരം പിന്നിടും. സംസ്ഥാന ഉത്തരവാദ ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്ററും ഡബ്ല്യുടിഎം ഔട്ട്‌സ്റ്റാന്‍ഡിംഗ് അച്ചീവ്‌മെൻറ്​ പുരസ്​കാര​ ജേതാവുമായ കെ. രൂപേഷ്‌കുമാര്‍ പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളായ യുഎന്‍എസ്​ഡിജെ 13, 14 പ്രകാരമുള്ള ക്ലൈമറ്റ് ആക്ഷന്‍, ലൈഫ് ബിലോ വാട്ടര്‍ എന്നിവ കൈവരിക്കുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പര്യടനം ചെറിഷ് എക്‌സ്‌പെഡീഷനാണ് സംഘടിപ്പിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.