കാലാവസ്ഥാ വ്യതിയാനം; പര്യടനത്തിൽ പങ്കാളിയായി നെക്‌സണ്‍ ഇവി
text_fieldsസംസ്ഥാനത്ത് നടക്കുന്ന കാലാവസ്ഥാ വ്യതിയാന ലഘൂകരണ പര്യടനത്തിന് തങ്ങളുടെ സുസ്ഥിര ഗതാഗത പങ്കാളിയായി വൈദ്യുത വാഹനമായ ടാറ്റ നെക്‌സണ്‍ ഇവിയെ തിരഞ്ഞെടുത്തു. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലേക്ക് യാത്ര നടത്തും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെ മറികടക്കാന്‍ ഗുണപരമായ ചുവടുകൾ മുന്നോട്ട് വെക്കുന്നതിനാണ് യാത്ര നടത്തുന്നത്.
ഡിസംബര്‍ 13 മുതല്‍ 19 വരെ ഏഴ് ദിവസങ്ങളിലായാണ് പര്യടനം നടക്കുന്നത്. നെക്‌സണ്‍ ഇവി നയിക്കുന്ന പര്യടനത്തില്‍ ദിവസം ശരാശരി 40 മുതല്‍ 50 കിലോമീറ്ററുകള്‍ വരെ ദൂരം പിന്നിടും. സംസ്ഥാന ഉത്തരവാദ ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്ററും ഡബ്ല്യുടിഎം ഔട്ട്‌സ്റ്റാന്‍ഡിംഗ് അച്ചീവ്‌മെൻറ് പുരസ്കാര ജേതാവുമായ കെ. രൂപേഷ്‌കുമാര്‍ പര്യടനം ഫ്ലാഗ് ഓഫ് ചെയ്തു. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളായ യുഎന്എസ്ഡിജെ 13, 14 പ്രകാരമുള്ള ക്ലൈമറ്റ് ആക്ഷന്‍, ലൈഫ് ബിലോ വാട്ടര്‍ എന്നിവ കൈവരിക്കുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന പര്യടനം ചെറിഷ് എക്‌സ്‌പെഡീഷനാണ് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.