ഒറ്റദിവസം 70 ഷോറൂമുകൾ; ആത്മവിശ്വാസത്തി​െൻറ നെറുകയിൽ ഇന്ത്യക്കാരുടെ സ്വന്തം വാഹന നിർമാതാവ്​

ചരിത്രത്തിലെ ഏറ്റവുംവലിയ വിപുലീകരണദൗത്യങ്ങളിലൊന്ന് പൂർത്തിയാക്കി ടാറ്റ. ചെറുകിട വിപണന രംഗത്തെ വികസന നയത്തി​െൻറ ഭാഗമായി ടാറ്റ മോട്ടോഴ്​സ്​ ദക്ഷിണേന്ത്യയിലുടനീളം ഒരു ദിവസം 70 പുതിയ വിപണന കേന്ദ്രങ്ങൾക്ക് തുടക്കമിട്ടു.53 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വിപണന കേന്ദ്രങ്ങൾ ദക്ഷിണേന്ത്യയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലാണ് ആരംഭിച്ചത്. ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പടെയുള്ള കമ്പനിയുടെ ന്യൂ ഫോ൪എവ൪ പാസഞ്ച൪ വാഹന നിര ഈ ആധുനിക ഷോറൂമുകളിലുണ്ടാകും.


അതിവേഗം വളരുന്ന വാഹന വിപണിയിൽ പുതിയ ഷോറൂമുകൾ കൂടി ആരംഭിക്കുന്നതോടെ ദക്ഷിണേന്ത്യയിലെ (ക൪ണാടക, തമിഴ്​നാട്, പോണ്ടിച്ചേരി, തെലുങ്കാന, ആന്ധ്രപ്രദേശ്, കേരളം) കരുത്തുറ്റ വാഹനനിർമാതാവായി ടാറ്റ മാറും. ദക്ഷിണേന്ത്യയിൽ ടാറ്റ മോട്ടോഴ്​സി​െൻറ വിപണന കേന്ദ്രങ്ങൾ 272 എണ്ണമായി മാറിയിട്ടുണ്ട്​. ഇന്ത്യയിലെ മൊത്തം റീട്ടെയ്ൽ ഷോറൂമുകളുടെ എണ്ണം 980 ആയും ഉയർന്നു. ബംഗളൂരു (7), ചെന്നൈ (5), ഹൈദരാബാദ് (4), കൊച്ചി (4) എന്നിവയുൾപ്പടെ 32 പുതിയ ഡീല൪ഷിപ്പ് ശൃംഖലകളും വിപുലീകരണത്തിൽപ്പെടുന്നു.


മൊത്തം വിപണിയുടെ 28 ശതമാനം ദക്ഷിണേന്ത്യയുടെ സംഭാവനയാണെന്നും ഇവിടെ സാന്നിധ്യം വർധിപ്പി​ക്കേണ്ടത് വളരെ പ്രധാനമാണെന്നും ടാറ്റ മോട്ടോഴ്​സ്​ പാസഞ്ച൪ വെഹിക്കിൾ ബിസിനസ് യൂനിറ്റ് സെയിൽസ്, മാ൪ക്കറ്റിങ്​ ആ൯ഡ് കസ്റ്റമ൪ കെയ൪ വൈസ് പ്രസിഡൻറ്​ രാജ൯ അംബ പറഞ്ഞു. ദക്ഷിണേന്ത്യയിൽ 12.1% വിപണി വിഹിതവുമായി ന്യൂ ഫോ൪എവ൪ പാസഞ്ച൪ വാഹന നിര എളുപ്പത്തിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് പുതിയ നടപടിയുടെ ലക്ഷ്യം.

ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളും അഭിരുചികളും നിറവേറ്റാ൯ ഈ വിപുലീകരണം സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാമ്പത്തിക വ൪ഷത്തെ ആദ്യ ക്വാ൪ട്ടറിൽ ഒമ്പത് വ൪ഷങ്ങൾക്കിടയിലെ ഏറ്റവും വലിയ പാസഞ്ച൪ വാഹന വിൽപ്പന നേടി റെക്കോഡ് സൃഷ്ടിച്ചിരുന്നു ടാറ്റ. 

Tags:    
News Summary - Tata Motors opens 70 new showrooms in a single day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.